ദുബായ് മില്ലേനിയം ലോട്ടറി മലയാളിക്ക്; സമ്മാന തുക കേട്ടാൽ ഞെട്ടും...!!!
ദുബായിൽ സ്റ്റോർ കീപ്പറായി ജോലി നോക്കുന്ന അജേഷ് പത്മനാഭനാണ് ലോട്ടറി അടിച്ചത്
ദുബായ്: മലയാളി യുവാവിന് ദുബായ് ഡ്യൂട്ടി ഫ്രീ ലക്കി ഡ്രോയില്‍ ഒന്നാം സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന അജേഷ് പത്മനാഭനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അജേഷ് എടുത്ത 1584 എന്ന ടിക്കറ്റിനാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1 മില്യണ്‍ ഡോളര്‍ ( 6,75, 85000 രൂപ) സമ്മാനം അടിച്ചത്.

ദുബായില്‍ ഒരു കടയിലെ ജോലിക്കാരനാണ് അജേഷ്. തന്റെ ടിക്കറ്റിന് ഒന്നാം സ്ഥാനം ലഭിച്ചെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് അജേഷ് പറഞ്ഞു. രണ്ട് കുട്ടികളുടെ അച്ഛനായ തനിക്ക് ഈ തുക വളരെ വലുതാണെന്നും അജേഷ് വ്യക്തമാക്കി. മില്ലേനിയം മില്യണര്‍ നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള ആളാണ് അജേഷ്.

അജേഷിന് ഒപ്പം തന്നെ 2 പേര്‍ക്ക് കൂടി ലോട്ടറി അടിച്ചിട്ടുണ്ട്. ദുബായില്‍ താമസിക്കുന്ന ലെബനനീസ് സ്വദേശിയായ ഡാനി സഹ്റയാണ് സമ്മാനം നേടിയ മറ്റൊരാള്‍. അടുത്ത ആഴ്ച ജന്മദിനം ഘോഷിക്കാന്‍ പോകുന്ന ഡാനിയ്ക്ക് പിറന്നാള്‍ സമ്മാനമാണ് ഈ ലോട്ടറി.
നേപ്പാള്‍ സ്വദേശിയായ പ്രജ്വള് രാജിന് ഡ്യൂകാറ്റ് മോണ്‍സ്റ്റര്‍ ബൈക്ക് ആണ് അടിച്ചിരിക്കുന്നത്. 2016ലും ഇദ്ദേഹത്തിന് സമ്മാനം അടിച്ചിരുന്നു.
ദുബായിലെ ഏറ്റവും ജനപ്രിയമായ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാണ് മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications