കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേലിലെ മലയാളികള്‍ മോദിയെ നൃത്തം ചെയ്തു സ്വീകരിക്കും..

സ്വാഗത നൃത്തം അവതരിപ്പിക്കുന്നത് മലയാളി സംഘം

  • By Anoopa
Google Oneindia Malayalam News

ജറുസലേം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെ ആകാംക്ഷാ പൂര്‍വ്വം കാത്തിരിക്കുന്നവരില്‍ പ്രധാനപ്പെട്ട ഒരു കൂട്ടര്‍ അവിടുത്തെ മലയാളികളാണ്. ജറുസലേമിലെ ടെല്‍ അവീവ് എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നാലായിരത്തോളം വരുന്ന ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യാന്‍ മോദിയെത്തുമ്പോള്‍ അദ്ദേഹത്തെ സ്വാഗത നൃത്തം ചെയ്തു സ്വീകരിക്കുന്നത് അവിടുത്തെ മലയാളികളാണ്.

തിരുവന്തപുരം വെട്ടുകാട് സ്വദേശി അരുണ്‍ സ്റ്റീഫന്‍ ആണ് 10 സ്വാഗത നൃത്തം ചെയ്യുന്ന പത്തു പേരടങ്ങുന്ന സംഘത്തെ നയിക്കുന്നതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. അരുണ്‍ കൊറിയോഗ്രഫി ചെയ്ത നൃത്തപരിപാടികള്‍ മലയാളം വിനോദ ചാനലുകളിലും സ്‌പ്രേക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുടെയും ഇന്ത്യന്‍ വംശജരുടെ കൂട്ടായ്മകളിലും അരുണ്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

narendra-modi

വന്ദേമാതരം പ്രമേയമാക്കിയുള്ള കൊറിയോഗ്രഫി ആണ് സ്വാഗത നൃത്തത്തിനായി അവലംബിച്ചിരിക്കുന്നത്. ഭരതനാട്യം, കുച്ചിപ്പുഡി, എന്നീ ഭാരതീയ നൃത്ത രൂപങ്ങളെല്ലാം സംയോജിപ്പിച്ചു കൊണ്ടുള്ള ഫ്യൂഷന്‍ രൂപത്തിലുള്ള സ്വാഗത നൃത്തമായിരിക്കും സംഘം അവതരിപ്പിക്കുക. ജറുസലേമില്‍ ഹോം നേഴ്‌സ് ആയി ജോലി ചെയ്യുകയാണ് അരുണ്‍ സ്റ്റീഫന്‍ജൂലൈ 4 നാണ് മോദിയുടെ മൂന്നു ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം ആരംഭിക്കുന്നത്.

English summary
Malayalee team will presesn theme dance during PM Modi's Israel visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X