ഒടുവില്‍ ആ മലയാളി കോടിപതിയെ കണ്ടെത്തി; 40 കോടിയുടെ ബിഗ് ടിക്കറ്റ് അടിച്ചത് കോഴിക്കോട് സ്വദേശിക്ക്
ദുബായ്: അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 40 കോടി ലഭിച്ച മലയാളിയെ കണ്ടെത്തി. മസ്ക്കറ്റിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ എന്‍ വി അബ്ദുസാലമിനെ (28) ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചു. ഡിസംബര്‍ 29ന് അബ്ദുസലാം ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റ് എടുത്തത്. 3236601 എന്ന നമ്പര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്.
Recommended Video

ഇദ്ദേഹം രണ്ട് ഫോൺ നമ്പര്‍ നല്‍കിയെങ്കിലും ഒന്ന് തെറ്റായിരുന്നു. രണ്ടാമത്തേതില്‍ വിളിച്ചിട്ട് സ്വിച്ച് ഓഫുമാണ്. ഇതോടെ ഇദ്ദേഹത്തെ കണ്ടെത്താന്‍ മലയാളി സമൂഹത്തിന്റെ സഹായം ബിഗ് ടിക്കറ്റിന്റെ അധികൃതര്‍ തേടിയിരുന്നു.
കുറച്ച് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക പങ്കുവയ്ക്കുമെന്ന് അബ്ദുസാലം അറിയിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി അബ്ദുസാലം മസ്ക്കറ്റില്‍ ജോലി ചെയ്യുന്നു. സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കായി സമൂഹ വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. അബ്ദുസാലം ടിക്കറ്റ് എടുക്കുമ്പോള്‍ നല്കിയ ഫോണ്‍ നമ്പര്‍ ഒമാനിലെയായിരുന്നു. എന്നാല്‍ ഈ നമ്പറിനൊപ്പം ഒമാന്‍ കോഡ് നല്‍കുന്നതിന് പകരം ഇന്ത്യന്‍ കോഡ് നല്‍കിയതോടെയാണ് അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കാതിരുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications