കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ആ മലയാളി കോടിപതിയെ കണ്ടെത്തി; 40 കോടിയുടെ ബിഗ് ടിക്കറ്റ് അടിച്ചത് കോഴിക്കോട് സ്വദേശിക്ക്

Google Oneindia Malayalam News

ദുബായ്: അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 40 കോടി ലഭിച്ച മലയാളിയെ കണ്ടെത്തി. മസ്ക്കറ്റിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ എന്‍ വി അബ്ദുസാലമിനെ (28) ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചു. ഡിസംബര്‍ 29ന് അബ്ദുസലാം ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റ് എടുത്തത്. 3236601 എന്ന നമ്പര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്.

Recommended Video

cmsvideo
അബുദാബി ബിഗ് ടിക്കറ്റ് ഈ കോഴിക്കോടുകാരന്..അടിച്ചൂ മോനെ | Oneindia Malayalam
uae

ഇദ്ദേഹം രണ്ട് ഫോൺ നമ്പര്‍ നല്‍കിയെങ്കിലും ഒന്ന് തെറ്റായിരുന്നു. രണ്ടാമത്തേതില്‍ വിളിച്ചിട്ട് സ്വിച്ച് ഓഫുമാണ്. ഇതോടെ ഇദ്ദേഹത്തെ കണ്ടെത്താന്‍ മലയാളി സമൂഹത്തിന്റെ സഹായം ബിഗ് ടിക്കറ്റിന്റെ അധികൃതര്‍ തേടിയിരുന്നു.

കുറച്ച് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക പങ്കുവയ്ക്കുമെന്ന് അബ്ദുസാലം അറിയിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി അബ്ദുസാലം മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്നു. സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കായി സമൂഹ വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. അബ്ദുസാലം ടിക്കറ്റ് എടുക്കുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ ഒമാനിലെയായിരുന്നു. എന്നാല്‍ ഈ നമ്പറിനൊപ്പം ഒമാന്‍ കോഡ് നല്‍കുന്നതിന് പകരം ഇന്ത്യന്‍ കോഡ് നല്‍കിയതോടെയാണ് അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കാതിരുന്നത്.

40 കോടിയുടെ സമ്മാനം നേടിയ മലയാളിയെ കണ്ടെത്താനായില്ല; പൊതുജനങ്ങളുടെ സഹായം തേടി ബിഗ് ടിക്കറ്റ് അധികൃതര്‍40 കോടിയുടെ സമ്മാനം നേടിയ മലയാളിയെ കണ്ടെത്താനായില്ല; പൊതുജനങ്ങളുടെ സഹായം തേടി ബിഗ് ടിക്കറ്റ് അധികൃതര്‍

യുഎഇയുടെ നേട്ടത്തിന് ചുക്കാന്‍ പിടിച്ച ഷെയ്ഖ് മുഹമ്മദ്; സ്ഥാനാരോഹണത്തിന് ഇന്ന് 15 വയസ്യുഎഇയുടെ നേട്ടത്തിന് ചുക്കാന്‍ പിടിച്ച ഷെയ്ഖ് മുഹമ്മദ്; സ്ഥാനാരോഹണത്തിന് ഇന്ന് 15 വയസ്

തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ട്രംപ്, ഇലക്ഷന്‍ ചീഫിനെ ഭീഷണിപ്പെടുത്തുന്ന ക്ലിപ്പ് പുറത്ത്!!തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ട്രംപ്, ഇലക്ഷന്‍ ചീഫിനെ ഭീഷണിപ്പെടുത്തുന്ന ക്ലിപ്പ് പുറത്ത്!!

 ലോകത്ത് ഏറ്റവും വലിയ ഗ്രീറ്റിംഗ് കാർഡുമായി ഇന്ത്യക്കാരൻ ഗ്വിന്നസിലേക്ക്: 8.2 ചതുരശ്ര മീറ്റർ വലിപ്പം!! ലോകത്ത് ഏറ്റവും വലിയ ഗ്രീറ്റിംഗ് കാർഡുമായി ഇന്ത്യക്കാരൻ ഗ്വിന്നസിലേക്ക്: 8.2 ചതുരശ്ര മീറ്റർ വലിപ്പം!!

English summary
Malayalee who got 40 crores of Abu Dhabi Big Ticket has been found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X