40 കോടിയുടെ സമ്മാനം നേടിയ മലയാളിയെ കണ്ടെത്താനായില്ല; പൊതുജനങ്ങളുടെ സഹായം തേടി ബിഗ് ടിക്കറ്റ് അധികൃതര്‍
അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ കഴിഞ്ഞ ദിവസം എടുത്ത നറുക്കെടുപ്പില്‍ 40 കോടിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് മലയാളിയെയായിരുന്നു. എന്നാല്‍ കോടിപതിയായ മലയാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ മലയാളി സമൂഹത്തിന്റെ സഹായം തേടിയിരിക്കുകയാണ്.

മലയാളിയായ എന്‍ വി അബ്ദുള്‍ സലാമിനെയാണ് അധികൃതര്‍ അന്വേഷിക്കുന്നത്. ഇദ്ദേഹത്തെ അറിയാവുന്നവര്‍ 02 201 9244 എന്ന നമ്പറിലോ [email protected] എന്ന ഇ മെയിലിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഡിസംബര്‍ 29നാണ് അബ്ദുള്‍ സലാം ടിക്കറ്റ് എടുത്തത്. 3236601 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇദ്ദേഹം രണ്ട് നമ്പര്‍ നല്‍കിയെങ്കിലും ഒന്ന് തെറ്റാണ്. രണ്ടാമത്തേതില്‍ വിളിച്ചിട്ട് സ്വിച്ച് ഓഫുമാണ്. സമ്മാനം ലഭിച്ച വിവരം ഇ-മേയിലായി അയച്ചിട്ടുണ്ട്. ഇതിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തന്നെ നടന്ന നറുക്കെടുപ്പില്‍ മറ്റൊരു മലയാളിക്ക് ആറ് കോടിയോളം രൂപ സമ്മാനമായി ലഭിച്ചിരുന്നു. കൂടാതെ ഒരു പാകിസ്ഥാന്‍ സ്വദേശിക്ക് രണ്ട് കോടിയുടെ സമ്മാനവും ലഭിച്ചിരുന്നു. ഇതിനിടെ, സമ്മാനം നേടിയ അബ്ദുള്‍ സാലാമെന്ന വ്യാജേനെ ചിത്രങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സൂചന.












Click it and Unblock the Notifications