കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ മൃതദേഹം സൗമ്യയുടേത്; സന്ദീപിനെയും മക്കളെയും കണ്ടെത്താൻ തിരച്ചിൽ തുടരുന്നു...

അമേരിക്കയിൽ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റായ സന്ദീപ് തോട്ടപ്പിള്ളി, ഭാര്യ സൗമ്യ, മക്കളായ സിദ്ധാന്ത്, സാച്ചി എന്നിവരെ ഏപ്രിൽ അഞ്ച് വ്യാഴാഴ്ച മുതലാണ് കാണാതായത്.

Google Oneindia Malayalam News

വാഷിങ്ടൺ: അമേരിക്കയിൽ വിനോദയാത്രയ്ക്കിടെ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. കൊച്ചി സ്വദേശിനിയും കാണാതായ സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യയുമായ സൗമ്യ(38)യുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. അതേസമയം, കാണാതായ മറ്റു മൂന്നു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് കാലിഫോർണിയ ഹൈവേ പട്രോൾ അറിയിച്ചു.

അമേരിക്കയിൽ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റായ സന്ദീപ് തോട്ടപ്പിള്ളി, ഭാര്യ സൗമ്യ, മക്കളായ സിദ്ധാന്ത്, സാച്ചി എന്നിവരെ ഏപ്രിൽ അഞ്ച് വ്യാഴാഴ്ച മുതലാണ് കാണാതായത്. പോർട്ട് ലാൻഡിൽ നിന്നും സാൻ ജോസിലേക്ക് യാത്ര ചെയ്തിരുന്ന മലയാളി കുടുംബത്തെക്കുറിച്ച് ദിവസങ്ങളോളം വിവരമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ വാഹനം ഈൽ നദിയിൽ വീണതായി പോലീസ് സംഘം കണ്ടെത്തിയത്.

 സൗമ്യയെ തിരിച്ചറിഞ്ഞു...

സൗമ്യയെ തിരിച്ചറിഞ്ഞു...

സന്ദീപ്പ് തോട്ടപ്പിള്ളിയും കുടുംബവും സഞ്ചരിച്ച കാർ ഡോറ ക്രീക്കിൽ വച്ചാണ് നദിയിൽ പതിച്ചതെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഹൈവേ പട്രോളും മറ്റു രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സൗമ്യയുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയത്. നദിയിൽ നിന്നും കണ്ടെടുത്ത മൃതദേഹം ഒരു കുട്ടിയുടേതാണെന്നായിരുന്നു ഹൈവേ പട്രോൾ ആദ്യം നൽകിയ വിവരം. എന്നാൽ ഈ വിവരം തെറ്റാണെന്നും കാണാതായ സൗമ്യയുടേതാണെന്ന് മൃതദേഹമെന്നും പിന്നീട് സ്ഥിരീകരിച്ചു. തുടർന്ന് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയ ശേഷമാണ് കണ്ടെത്തിയ മൃതദേഹം സൗമ്യയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. കൊച്ചി കാക്കനാട് പടമുകൾ ടൗണ്‍ഷിപ്പിൽ അക്ഷയവീട്ടിൽ താമസിക്കുന്ന റിട്ടയേർഡ് യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥരായ സോമനാഥ് പിള്ളയുടെയും രത്നവല്ലിയുടെയും മകളാണ് സൗമ്യ.

തിരച്ചിൽ തുടരുന്നു...

തിരച്ചിൽ തുടരുന്നു...

അതേസമയം, കാണാതായ മറ്റ് മൂന്നു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. സന്ദീപ് തോട്ടപ്പിള്ളിയും കുടുംബവും സഞ്ചരിച്ച ഹോണ്ട പൈലറ്റ് കാർ നദിയിൽ വീണതായി സ്ഥിരീകരിച്ച ഹൈവേ പട്രോൾ സംഘത്തിന് കനത്ത മഴയും നീരൊഴുക്കും കാരണം ആദ്യദിവസങ്ങളിൽ രക്ഷാപ്രവർത്തനം സാധിച്ചിരുന്നില്ല. അതിനിടെ, കഴിഞ്ഞദിവസം ഇവരുടെ വാഹനത്തിന്റെ അവശിഷ്ടങ്ങളും ഇവർ ഉപയോഗിച്ചിരുന്ന ചില വസ്തുക്കളും നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സൗമ്യയുടെ മൃതദേഹവും കണ്ടെടുത്തത്. ഏപ്രിൽ അഞ്ചിന് നദിയിൽ വീണവർ കിലോമീറ്ററുകൾ ഒഴുകിപ്പോയിട്ടുണ്ടാകാമെന്നാണ് രക്ഷാപ്രവർത്തകരുടെ നിഗമനം. വാഹനം നദിയിൽ വീണ സമയത്ത് ശക്തമായ ഒഴുക്കുണ്ടായിരുന്നതായും, ഉടൻതന്നെ വാഹനം അപ്രതക്ഷ്യമായതായും ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.

സൂറത്തിൽ നിന്ന് യുഎസിലേക്ക്...

സൂറത്തിൽ നിന്ന് യുഎസിലേക്ക്...

എറണാകുളം പറവൂർ സ്വദേശിയായ ബാബു സുബ്രഹ്മണ്യത്തിന്റെ മകനാണ് സന്ദീപ് തോട്ടപ്പിള്ളി. വർഷങ്ങൾക്ക് മുൻപ് എറണാകുളത്ത് നിന്നും സൂറത്തിലെത്തി അവിടെ സ്ഥിരതാമസമാക്കിയവരാണ് ബാബു സുബ്രഹ്മണ്യവും കുടുംബവും. സൂറത്തിൽ നിന്നും പതിനഞ്ച് വർഷം മുൻപാണ് സന്ദീപ് തോട്ടപ്പിള്ളി അമേരിക്കയിൽ എത്തുന്നത്. അമേരിക്കയിൽ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന സന്ദീപ് തോട്ടപ്പിള്ളിയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ലോസ് ആഞ്ചൽസിലായിരുന്നു താമസം. ഏപ്രിൽ ആദ്യവാരമാണ് നാലംഗ കുടുംബം വിനോദയാത്ര പുറപ്പെട്ടത്. തുടർന്ന് ഒറിഗോണിലെ സുഹൃത്തിനെ സന്ദർശിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. കാണാതാവുന്നതിന്റെ തലേദിവസമായ ഏപ്രിൽ നാല് ബുധനാഴ്ച വരെ ഇവർ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.

സഹായം തേടി...

സഹായം തേടി...

ഏപ്രിൽ അഞ്ച് മുതലാണ് സന്ദീപ് തോട്ടപ്പിള്ളിയെയും കുടുംബത്തെയും കാണാവുന്നത്. ബുധനാഴ്ച വരെ ബന്ധുക്കളെ വിളിച്ചിരുന്ന ഇവരെക്കുറിച്ച് വ്യാഴാഴ്ച രാവിലെ മുതൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ മലയാളി കുടുംബത്തെ കാണ്‍മാനില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും പോലീസിൽ പരാതി നൽകി. മകനെയും കുടുംബത്തെയും കാണാതായ സംഭവത്തിൽ ഇന്ത്യയും യൂണിയൻ ബാങ്കും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബാബു സുബ്രഹ്മണ്യവും രംഗത്തെത്തി. അമേരിക്കയിൽ ഇന്ത്യക്കാർ സോഷ്യൽ മീഡിയയിൽ മലയാളി കുടുംബത്തിന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചു. നാലംഗ കുടുംബത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവം അതിവേഗം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി. ഇതിനിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോടും ബാബു സുബ്രഹ്മണ്യം സഹായം അഭ്യർത്ഥിച്ചിരുന്നു.

 നദിയിൽ നിന്ന്...

നദിയിൽ നിന്ന്...

മലയാളി കുടുംബത്തെ കാണാതായി ആറ് നാൾ പിന്നിട്ടശേഷമാണ് ഇവർ സഞ്ചരിച്ച വാഹനം നദിയിൽ വീണതായി ഹൈവേ പട്രോളിന് വിവരം ലഭിച്ചത്. എന്നാൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം തന്നെയാണോ നദിയിൽ വീണതെന്ന കാര്യം ഹൈവേ പട്രോൾ ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. ഡോറ ക്രീക്കിന് സമീപത്ത് ഒരു വാഹനം നദിയിൽ വീണതായും, ശക്തമായ ഒഴുക്കിൽപ്പെട്ട് വാഹനം മുങ്ങിപ്പോയതായും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. അതിനിടെ സന്ദീപ് തോട്ടപ്പിള്ളി സഞ്ചരിച്ചിരുന്ന കാറിന്റെ അവസാന ലൊക്കേഷനും ജിപിഎസ് സഹായത്തോടെ കണ്ടുപിടിച്ചു. ഇതോടെയാണ് മലയാളി കുടുംബം സഞ്ചരിച്ച വാഹനമാണ് നദിയിൽ വീണതെന്ന് ഹൈവേ പട്രോൾ സ്ഥിരീകരിച്ചത്.

അമേരിക്കയിൽ കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം നദിയിൽ വീണു? ഒഴുക്കിൽപ്പെട്ട വാഹനം അപ്രത്യക്ഷമായി...അമേരിക്കയിൽ കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം നദിയിൽ വീണു? ഒഴുക്കിൽപ്പെട്ട വാഹനം അപ്രത്യക്ഷമായി...

മകൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് ഞാൻ തുണിയുടുക്കാതെ നടക്കണോ? പൊട്ടിത്തെറിച്ച് രാജേശ്വരി... മകൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് ഞാൻ തുണിയുടുക്കാതെ നടക്കണോ? പൊട്ടിത്തെറിച്ച് രാജേശ്വരി...

English summary
malayali family missing in america; police identified one dead body.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X