• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമേരിക്കയിൽ കാണാതായ മലയാളി കുടുംബത്തിലെ അവസാന മൃതദേഹവും കണ്ടെത്തി, അപകടമെന്ന് പോലീസ്!!

  • By Desk

കാലിഫോർമിയ: അമേരിക്കയിൽ കാണാതായ നാലംഗം മലയാളി കുടുംബത്തിലെ ആൺകുട്ടി സിദ്ധാർത്ഥന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ കാണാതായ കുടുംബത്തിലെ എല്ലാവരുടെയുരം മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായ സൗമ്യയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീട് തിങ്കളാഴ്ച സന്ദീപിന്റെയും മകളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

ലോസ് ആഞ്ചലസില്‍ താമസിക്കുന്ന കുടുംബം വിനോദയാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സൂചന. വെള്ളിയാഴ്ച വൈകിട്ട് വടക്കന്‍ കലിഫോര്‍ണിയ വഴി സഞ്ചരിച്ച കുടുംബത്തിന്‍റെ വാഹനം മോശം കാലാവസ്ഥ കാരണം അപകടത്തില്‍പെട്ടതായിരിക്കാമെന്നും പോലീസ് കരുതുന്നു. കുടുംബത്തിന്റെ മൃതദേഹങ്ങൾ ഈൽ നദിയിൽ നിന്നാണ് കണ്ടെത്തിയത്.

അപകടം

അപകടം

ഇവർ സഞ്ചരിച്ച വാഹനം പുഴയിൽ നിന്ന് കരയ്ക്കെത്തിച്ചിട്ടുണ്ട്. പോര്‍ട്ട്ലന്‍ഡില്‍ നിന്നും സാന്‍ഹൊസെ വഴി കലിഫോര്‍ണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് നിഗമനം. അമേരിക്കയിൽ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റായ സന്ദീപ് തോട്ടപ്പിള്ളി, ഭാര്യ സൗമ്യ, മക്കളായ സിദ്ധാന്ത്, സാച്ചി എന്നിവരെ ഏപ്രിൽ അഞ്ച് വ്യാഴാഴ്ച മുതലാണ് കാണാതായത്. പോർട്ട് ലാൻഡിൽ നിന്നും സാൻ ജോസിലേക്ക് യാത്ര ചെയ്തിരുന്ന മലയാളി കുടുംബത്തെക്കുറിച്ച് ദിവസങ്ങളോളം വിവരമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ വാഹനം ഈൽ നദിയിൽ വീണതായി പോലീസ് സംഘം കണ്ടെത്തുകയായിരുന്നു.

അപകടം സംഭവിച്ചത് ഡോറ ക്രീക്കിൽ

അപകടം സംഭവിച്ചത് ഡോറ ക്രീക്കിൽ

സന്ദീപ്പ് തോട്ടപ്പിള്ളിയും കുടുംബവും സഞ്ചരിച്ച കാർ ഡോറ ക്രീക്കിൽ വച്ചാണ് നദിയിൽ പതിച്ചതെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഹൈവേ പട്രോളും മറ്റു രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സൗമ്യയുടെ മൃതദേഹം ലഭിച്ചിരുന്നത്. നദിയിൽ നിന്നും കണ്ടെടുത്ത മൃതദേഹം ഒരു കുട്ടിയുടേതാണെന്നായിരുന്നു ഹൈവേ പട്രോൾ ആദ്യം നൽകിയ വിവരം. എന്നാൽ ഈ വിവരം തെറ്റാണെന്നും കാണാതായ സൗമ്യയുടേതാണെന്ന് മൃതദേഹമെന്നും പിന്നീട് സ്ഥിരീകരിച്ചു. തുടർന്ന് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയ ശേഷമാണ് കണ്ടെത്തിയ മൃതദേഹം സൗമ്യയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

വാഹനത്തിന്റെ അവശിഷ്ടങ്ങൾ

വാഹനത്തിന്റെ അവശിഷ്ടങ്ങൾ

ഇവരുടെ വാഹനത്തിന്റെ അവശിഷ്ടങ്ങളും ഇവർ ഉപയോഗിച്ചിരുന്ന ചില വസ്തുക്കളും നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സൗമ്യയുടെ മൃതദേഹവും കണ്ടെടുത്തത്. ഏപ്രിൽ അഞ്ചിന് നദിയിൽ വീണവർ കിലോമീറ്ററുകൾ ഒഴുകിപ്പോയിട്ടുണ്ടാകാമെന്നാണ് രക്ഷാപ്രവർത്തകരുടെ നിഗമനം. വാഹനം നദിയിൽ വീണ സമയത്ത് ശക്തമായ ഒഴുക്കുണ്ടായിരുന്നതായും, ഉടൻതന്നെ വാഹനം അപ്രതക്ഷ്യമായതായും ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. എറണാകുളം പറവൂർ സ്വദേശിയായ ബാബു സുബ്രഹ്മണ്യത്തിന്റെ മകനാണ് സന്ദീപ് തോട്ടപ്പിള്ളി. വർഷങ്ങൾക്ക് മുൻപ് എറണാകുളത്ത് നിന്നും സൂറത്തിലെത്തി അവിടെ സ്ഥിരതാമസമാക്കിയവരാണ് ബാബു സുബ്രഹ്മണ്യവും കുടുംബവും. സൂറത്തിൽ നിന്നും പതിനഞ്ച് വർഷം മുൻപാണ് സന്ദീപ് തോട്ടപ്പിള്ളി അമേരിക്കയിൽ എത്തുന്നത്.

കാണാതായത് ഏപ്രിൽ അഞ്ച് മുതൽ

കാണാതായത് ഏപ്രിൽ അഞ്ച് മുതൽ

ആഞ്ചൽസിലായിരുന്നു അമേരിക്കയിൽ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന സന്ദീപ് തോട്ടപ്പിള്ളിയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം താമിച്ചിരുന്നത്. ഏപ്രിൽ അഞ്ച് മുതലാണ് സന്ദീപ് തോട്ടപ്പിള്ളിയെയും കുടുംബത്തെയും കാണാവുന്നത്. ബുധനാഴ്ച വരെ ബന്ധുക്കളെ വിളിച്ചിരുന്ന ഇവരെക്കുറിച്ച് വ്യാഴാഴ്ച രാവിലെ മുതൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ മലയാളി കുടുംബത്തെ കാണ്‍മാനില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും പോലീസിൽ പരാതി നൽകുകയായിരുന്നു. നലയാളി കുടുംബത്തെ കാണാതായി ആറ് നാൾ പിന്നിട്ടശേഷമാണ് ഇവർ സഞ്ചരിച്ച വാഹനം നദിയിൽ നിന്ന് കണ്ടെത്തിയത്. ഇതോടെയാണ് മൃതദേഹങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചത്.

English summary
Malayali family missing in America; Police find all deadbodies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X