കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തില്‍ 47 ലക്ഷം രൂപ നഷ്ടപരിഹാരം

  • By Gokul
Google Oneindia Malayalam News

റിയാദ്: ജോലിക്കായി പോകവെ അജ്ഞാത വാഹനമിടിച്ചു മരിച്ച മലയാളിയുടെ കുടുംബത്തിന് മൂന്നു ലക്ഷം റിയാല്‍ (ഏകദേശം 47 ലക്ഷം രൂപ) നഷ്ടപരിഹാരം. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി നോര്‍ത്ത് സ്വദേശി എരമത്ത് തെക്കേതില്‍ മൈതീന്‍ കുഞ്ഞ് ഹസന്‍ കുഞ്ഞിന്റെ അനന്തരാവകാശികള്‍ക്കാണ് ഇത്രയും തുക അനുവദിച്ചുകൊണ്ട് സൗദി കോടതി ഉത്തരവായത്.

നാലുവര്‍ഷം മുന്‍പാണ് മൈതീന്‍ കുഞ്ഞ് വാഹനാപകടത്തില്‍ മരിക്കുന്നത്. സൗദിയില്‍ കൃഷിപ്പണിക്കാരനായ ഇയാള്‍ ജോലിസ്ഥലത്തേക്ക് പോകാന്‍ റോഡു മുറിച്ചു കടക്കവെ അജ്ഞാത വാഹനം ഇടിച്ചു മരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പിന്നീട് അതുവഴി വന്ന സൗദി പൗരന്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

accident

മകന്റെ നേതൃത്വത്തില്‍ മൈതീന്‍ കുഞ്ഞിനെ സൗദിയില്‍ തന്നെ മറവുചെയ്യുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയതിനാല്‍ നഷ്ടപരിഹാരം ലഭിക്കുന്നത് അനിശ്ചിതത്വത്തിലായി. ഇതോടെ ബന്ധുക്കള്‍ ന്യൂഏജ് ഇന്ത്യ സാംസ്‌കാരികവേദി പ്രസിഡന്റ് എം. സാലി ആലുവയുടെ സഹായം തേടുകയായിരുന്നു. അനന്തരാവകാശികളുടെ രേഖകള്‍ നാട്ടില്‍ നിന്നും എത്തിച്ചു നല്‍കുകയും ചെയ്തു.

അതിനിടെ, ഹസന്‍ കുഞ്ഞിനെ ഇടിച്ചിട്ട വാഹനമുടമ 1,24,000 റിയാല്‍ ഹസന്‍ കുഞ്ഞിന്റെ സ്‌പോണ്‍സറുടെ വാഹനത്തില്‍ കൊണ്ടുവന്നു വച്ചശേഷം ഫോണ്‍ ചെയ്തു വിവരം അറിയിച്ചു. അന്ന് വാഹനാപകടത്തില്‍ മരിച്ചവരുടെ ബ്ലഡ് മണി ഒരു ലക്ഷം റിയാലായിരുന്നു. പിന്നീട് മൂന്നു ലക്ഷം റിയാലായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബാക്കി തുക സൗദി ഗവണ്‍മെന്റ് അനുവദിച്ചു നല്‍കുകയായിരുന്നു.

English summary
Malayali gets 3 lakh Riyal road accident claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X