എന്‍ഡിഎഫ് മുഖപത്രത്തിന്റെ ലേഖകന്‍ അല്‍ഖ്വയ്ദയുടെ ചാവേര്‍, ജിഹാദ് നടത്തുന്നത് സിറിയയില്‍, കാണൂ
റാഖ: സിറിയയില്‍ അല്‍ഖ്വയ്ദയുടെ ചാവേറായി മലയാളി മാധ്യമ പ്രവര്‍ത്തകന്‍ പ്രവര്‍ത്തിയ്ക്കുന്നതായി റിപ്പോര്‍ട്ട്. അല്‍ഖ്വയ്ദയുടെ പോഷക സംഘടനയായ അല്‍ നുസ്‌റയ്ക്ക് വേണ്ടി പാലക്കാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ പ്രവര്‍ത്തിയ്ക്കുന്നതായാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. ജനം ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍ഡിഎഫിന്റെ മുഖപത്രത്തില്‍ ഗള്‍ഫിലെ പാര്‍ട്ട് ടൈം ലേഖകനായിരുന്നു ഇയാളെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അബു താഹിര്‍ എന്നയാളാണ് സിറിയയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതായി ചാനല്‍ പറയുന്നത്. abuthahir.olavakkod.9 എന്ന അഡ്രസിലുള്ള ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ ലഭിച്ചതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്

അബു താഹിര്‍ എന്ന ഫേസ്ബുക്ക് ഐഡി
abuthahir.olavakkod.9 എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ ലഭിച്ചതെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു

ചാവേര്‍
അല്‍ഖ്വയ്ദയുടെ പോഷക സംഘടനയായി സിറിയയില്‍ പ്രവര്‍ത്തിയ്ക്കുന്ന അല്‍ നുസ്രയുടെ ചാവേറാണത്രേ മാധ്യമ പ്രവര്‍ത്തകന്‍. ഇയാള്‍ പാലക്കാട് ഒലവക്കോട് സ്വദേശിയാണെന്നും പറയപ്പെടുന്നു

2014 മുതല്‍
2014 മുതലാണത്രേ അല്‍ഖ്വയ്ദയെ അനുകൂലിച്ചുള്ള പോസ്റ്റുകള്‍ അബു താഹിറിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്

പ്രമുഖ പത്രം
എന്‍ഡിഎഫ് മുഖപത്രത്തിന്റെ ഗള്‍ഫിലെ പാര്‍ട്ട് ടൈം ലേഖകനായിരുന്നു അബു താഹിറെന്നും ചാനല്‍ പറയുന്നു

അല്‍ നുസ്രയ്ക്ക് വേണ്ടി
സിറിയയില്‍ താന്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടിയല്ല പ്രവര്‍ത്തിയ്ക്കുന്നതെന്നും അല്‍ നുസ്രയുടെ ചാവേറാണെന്നും താഹിര്‍ തുറന്ന് സമ്മതിയ്ക്കുന്നു

സിറിയയിലേയ്ക്ക് ക്ഷണിയ്ക്കുന്നു
ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ സിറിയയിലേയ്ക്ക് താഹിര്‍ ക്ഷണിയ്ക്കുന്നു. ഇന്ത്യയിലെ ജിഹാദി സംഘം അവിടത്തെ ഭരണാധികാരികളെ തെരുവിലൂടെ വലിച്ചിഴയ്ക്കുമെന്നും മറ്റൊരു പോസ്റ്റില്‍ താഹിര്‍ പറയുന്നു. ജിഹാദികള്‍ കശ്മീരില്‍ മാത്രമല്ലെന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഇന്ത്യയിലെ ജനാധിപത്യത്തില്‍ വിശ്വസിയ്ക്കുന്നവരെ താഹിര്‍ പരിഹസിയ്ത്തുന്നു

എസ്ഡിപിഐ, പോ്പ്പുലര്‍ ഫ്രണ്ട്
എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും പോസ്റ്റുകളും ഇയാള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സിറിയയില്‍ തന്നോടൊപ്പം യുദ്ധം ചെയ്യുന്നവരുടേയും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടേയും ചിത്രങ്ങളും താഹിറിന്റെ ഫേസ്ബുക്ക് പേജില്‍ ഉണ്ട്

ദോഹയില്‍ നിന്നും
ദോഹയിലായിരുന്ന ഇയാള്‍ അവിടെ നിന്നും ഉംറയ്‌ക്കെന്ന വ്യാജേന മുങ്ങുകയും തുര്‍ക്കി വഴി സിറിയയില്‍ എത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications