അമേരിക്കയില്‍ മലയാളി യുവതിയെ വെടിവച്ച് കൊന്ന് മലയാളി ആത്മഹത്യ ചെയ്തു
ഹൂസ്റ്റണ്‍: സഹപ്രവര്‍ത്തകയായ മലയാളി യുവതിയെ വെടിവച്ച് കൊന്ന് മലയാളി ആത്മഹത്യ ചെയ്തു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് സംഭവം.
38 കാരിയായ റീന കോശി അജിത്ത് ആണ് കൊല്ലപ്പെട്ടത്. റീനയെ വെടിവച്ച് കൊന്നതിന് ശേഷം സഹപ്രവര്‍ത്തകനായ ജോര്‍ജ്ജ് തോമസ് വള്ളിക്കാപ്പില്‍ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.

ഹൂസ്റ്റണിലെ ബെന്‍ ടാബ് ജനറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു സംഭവം. കൊല്ലപ്പെട്ട റീന കോശി ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് ആയിരുന്നു. കൊല ചെയ്ത ജോര്‍ജ്ജ് തോമസ് ഇതേ ആശുപത്രിയിലെ ഫാര്‍മസി ടെക്‌നീഷ്യനും ആയിരുന്നു.
ആശുപത്രിയിലെ ഫാര്‍മസി വിഭാഗത്തില്‍ വച്ചായിരുന്നു സംഭവം നടന്നത്. ഓക്ടോബര്‍ 22 ന് ഉച്ചക്ക് രണ്ടരയോടെയാണ് ജോര്‍ജ്ജ് തോമസ് ഫാര്‍മസി വിഭാഗത്തിലെത്തി റീനയെ വെടിവച്ചത്. റീന ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പിറകില്‍ നിന്നാണ് ജോര്‍ജ്ജ് വെടിയുതിര്‍ത്തത്.
റീനയുടെ മരണം ഉറപ്പാക്കിയതിന് ശേഷം ജോര്‍ജ്ജും സ്വയം വെടിവച്ച് മരിക്കുകയായിരുന്നു എന്നാണ് വിവരം. ആത്മഹത്യ ചെയ്ത ജോര്‍ജ്ജ് ഈരാറ്റപേട്ട സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പേരെ കുറിച്ചും ഉള്ള വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
ജോര്‍ജ്ജിന് റീനയോട് പ്രണയമായിരുന്നുവെന്നും ഇക്കാര്യം പറഞ്ഞപ്പോള്‍ റീന എതിര്‍ത്തിരുന്നുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications