'ഒന്നൊന്നൊര ഭാഗ്യം'; ബിഗ് ടിക്കറ്റിൽ മലയാളിക്ക് അടിച്ചത് 1 കിലോ സ്വർണം, അതും സൗജന്യ ടിക്കറ്റിന്
അബുദാബി: ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളിക്ക് ഭാഗ്യം. ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ രണ്ടാമത്തെ പ്രതിവാര ഇലക്ട്രോണിക് നറുകെടുപ്പിൽ ഒരു കിലോ ഗ്രാം 24 കാരറ്റ് സ്വർണമാണ് ലഭിച്ചത്. യുഎഇയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജയകുമാറിനാണ് സ്വർണം ലഭിച്ചത്.

സോഫ്റ്റ്വെയർ എൻജിനിയറായി അബുദാബിയിൽ ജോലി ചെയ്ത് വരികയാണ് ജയകുമാർ. സുഹൃത്തുക്കളായ 18 പേര്‍ക്കൊപ്പമായിരുന്നു ഒക്ടോബർ 16 ന് ജയകുമാർ ടിക്കറ്റ് എടുത്തത്. രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്താല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന 'ബൈ റ്റു, ഗെറ്റ് വണ്‍ ഫ്രീ' ഓഫറിലായിരുന്നു ജയകുമാർ ടിക്കറ്റുകൾ വാങ്ങിയത്.

ഭാഗ്യം ജയകുമാറിനെ കൈവിട്ടില്ല. സൗജന്യമായി ലഭിച്ച ടിക്കറ്റിന് നറുക്ക് വീഴുകയും ഒരു കിലോ ഗ്രാം സ്വർണം സമ്മാനമായി ലഭിക്കുകയും ചെയ്തു. ഇതോടെ ഈ മാസം പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയിച്ച് ഒരു കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കുന്ന രണ്ടാമത്തെയാളായി മാറിയിരിക്കുകയാണ് ജയകുമാർ. സ്വർണം അടിച്ചെങ്കിലും ഗ്രാന്റ് പ്രൈസ് തന്നെയാണ് ലക്ഷ്യമെന്ന് ജയകുമാർ പറയുന്നു. ഒരിക്കൽ അത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഇനിയും ടിക്കറ്റുകൾ എടുക്കുമെന്നും ജയകുമാർ പറഞ്ഞു.

ഒക്ടോബറിൽ ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാവരും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിൽ ഉൾപ്പെടും. ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് വീതമായിരിക്കും ഒരു കിലോഗ്രാം വീതം സ്വർണം ലഭിക്കുക.ഈ പ്രൊമോഷൻ കാലയളവിൽ ടിക്കറ്റുകളെടുക്കുന്നവർക്ക് നവംബർ 3 ന് നടക്കുന്ന ഗ്രാന്റ് ഡ്രോയിൽ 2.5 കോടി ദിർഹം ( ഇന്ത്യൻ രൂപ 50 കോടിയിലധികം) നേടാനും അവസരം ലഭിക്കും.

ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് ഒക്ടോബര്‍ 31 വരെ ഈ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഓൺലൈനായോ അല്ലെങ്കിൽ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകളിൽ നിന്നോ വാങ്ങാം. ഇനി ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സമ്മാനമായി നേടാൻ സാധിക്കുന്ന രണ്ട് നറുക്കെടുപ്പുകളാണ് ബാക്കിയുള്ളത്. ഒക്ടോബർ 17 മുതൽ 23 വരെയും ഒക്ടോബർ 23 മുതൽ 31 വരെയുമാണ് ഇത്. ആദ്യ നറുക്കെടുപ്പിൽ ജോർദാൻ സ്വദേശിക്കാണ് സ്വർണം ലഭിച്ചത്.

അതേസമയം അടുത്തിടെ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ ഖത്തര്‍ ആസ്ഥാനമായുള്ള ഒരു മലയാളിക്ക് 300,000 ദിര്‍ഹം ( 65,14,12 രൂപ ) സമ്മാനമായി ലഭിച്ചിരുന്നു. മലയാളിയായ രാഗേഷ് ശശിധരനാണ് സമ്മാനം ലഭിച്ചത്. റിയെടിൽ വ്യവസായത്തിലാണ് രാകേഷ് ജോലി ചെയ്യുന്നത്.












Click it and Unblock the Notifications