ഒമാനില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, മലയാളി നഴ്സിന്‍റെ കൊലപാതകത്തിന് പിന്നാലെ...
മസ്‌ക്കറ്റ്: ഒമാനില്‍ മലയാളി യുവാവ് മരിച്ച നിലയില്‍. ഒമാനിലെ നിസ്വയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരീഷ് എന്ന യുവാവിനെയാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ നബ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു ഹരീഷ്.
ജോലി സ്ഥലത്ത് എത്താത്തിനെത്തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ഹരീഷിന്റെ മുറിയിലെത്തുമ്പോഴാണ് മൃതദേഹം കാണുന്നത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഡ്യൂപ്‌ളിക്കേറ്റ് കീ വാങ്ങി സെക്യൂരിറ്റി മുറി തുറന്ന് നോക്കിയപ്പോള്‍ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ഹരീഷിനെ കണ്ടെത്തുകയായിരുന്നു.













Click it and Unblock the Notifications