ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ച് ആക്രമണം!!ഓസ്ട്രേലിയയില്‍ കോട്ടയം സ്വദേശിക്ക് നേരെ വംശീയ അതിക്രമം!
ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്നാണ് ലീ പറയുന്നത്. പ്രദേശവാസികളായ മൂന്നുപേരാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ലീയുടെ നെറ്റിക്ക് പരുക്കേറ്റു
മെല്‍ബണ്‍: മെല്‍ബണില്‍ മലയാളി വൈദികന് ആക്രമിക്കപ്പെട്ടതിന് പിന്നാലെ മറ്റൊരു മലയാളിക്ക് നേരെയും വംശീയ അതിക്രമം. കോട്ടയം മീനടം വയലിക്കൊല്ലാട്ട് ജോയ് സക്കറിയയുടെ മകന് ലീ മാക്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഹൊബാര്‍ട്ടിലെ മക് ഡോണാള്‍ഡ് ഔട്ട്ലെറ്റില് വച്ചാണ് ആക്രമണം ഉണ്ടായത്. പ്രദേശ വാസികളായ മൂന്നു പേര് ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ജോലികഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ഏഴ് വര്‍ഷമായി ലീ മാക്സ് ഇവിടെ ജോലി നോക്കുകയാണ്.

നെറ്റിക്ക് പരുക്ക്
ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്നാണ് ലീ പറയുന്നത്. പ്രദേശവാസികളായ മൂന്നുപേരാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ലീയുടെ നെറ്റിക്ക് പരുക്കേറ്റു. മര്‍ദിച്ച ശേഷം സംഘം കാറില്‍ കയറി രക്ഷപ്പെട്ടുവെന്ന് ലീ. സംഭവം വംശീയ അതിക്രമം ആണെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ലീ പറയുന്നു.

ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍
ടാസ്മാനിയയിലെ ഹൊബാര്ട്ടില് പ്രവര്‍ത്തിക്കുന്ന മക്ഡൊണാള്‍ഡ് ഭക്ഷണശാലയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. പ്രകോപനമില്ലാതെ മൂന്നു പേര് ലീയെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്.

തര്‍ക്കത്തിനിടെ
മക്ഡൊണാള്‍ഡിലേക്ക് പോകുമ്പോള്‍ കൗണ്ടറില്‍ നാല് യുവാക്കളും ഒരു യുവതിയുമടങ്ങുന്ന സംഘം വാഗ്വാദത്തില്‍ ഏര്‍പ്പെട്ട കൊണ്ടിരിക്കുന്നത് കണ്ടുവെന്ന് ലീ പറയുന്നു. ഇതില്‍ ഒരു പുരുഷനും സ്ത്രീയും കടയില്‍ നിന്നിറങ്ങി കാറിലേക്ക് കയറി. പിന്നാലെ വന്ന മൂന്നു പേര് ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ലീ പറയുന്നത്.

കഴുത്തില്‍ കുത്തി
ഞായറാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് മലയാളി വൈദികന് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യക്കാരനാണോ എന്ന് ചോദിച്ച് തന്നെയാണ് വൈദികനെയും ആക്രമിച്ചത്. 70 വയസ് പ്രായമുള്ള ആള് കത്തി കൊണ്ട് വൈദികന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. വൈദികന് നേരെ ഉണ്ടായത് വംശീയ അതിക്രമമാണെന്നാണ് വിവരം. ഇന്ത്യക്കാര്‍ ഹിന്ദുക്കളോ മുസ്ലീംകളോ ആയിരിക്കുമെന്നും അതിനാല്‍ കുര്‍ബാന നടത്താന്‍ അവകാശമില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications