കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസ്ഥ അതീവ ഭീകരമാണ്; ഇസ്രയേലിലെ സംഘർഷം ഫെയ്സ്ബുക്കിൽ പങ്കുവെച്ച് മലയാളി വ്ലോഗർ

ഹമാസും ഇസ്രയേൽ സൈന്യവും തമ്മിലുള്ള പോരാട്ടം പ്രദേശത്ത് ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്

Google Oneindia Malayalam News

ഗാസ സിറ്റി: ഒരു ഇടവേളയ്ക്ക് ശേഷം ഇസ്രയേൽ വീണ്ടും വലിയ സംഘർഷങ്ങളിലേക്കും രക്ത ചൊരിച്ചലുകളിലേക്കും നീങ്ങിയിരിക്കുകയാണ്.ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തീയ മിസൈൽ ആക്രമണത്തിൽ മരണം 35 ആയി. ഹമാസും ഇസ്രയേൽ സൈന്യവും തമ്മിലുള്ള പോരാട്ടം പ്രദേശത്ത് ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. അക്രമണങ്ങളുടെ തത്സമയ ദൃശ്യങ്ങൾ പകർത്തി ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് ഒരു മലയാളി വ്ലോഗർ.

Recommended Video

cmsvideo
മിസൈൽ ആക്രമണത്തിന്റെ ലൈവ് ദൃശ്യങ്ങൾ..മലയാളി യുവതി മരിച്ചു
israel

ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ മിസൈൽ അക്രമണത്തിന്റെ ദൃശ്യങ്ങളാണ് സനോജ് വ്ലോഗ്സ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ ഇയാൾ പങ്കുവെച്ചത്. ഒന്നിലധികം ലൈവ് വീഡിയോകൾ ഇത്തരത്തിൽ ഷെയർ ചെയ്തിട്ടുണ്ട്. മിസൈലുകൾ വന്ന് പതിക്കുന്നതും ആളുകൾക്ക് പരുക്ക് പറ്റുന്നതുമെല്ലാം വീഡിയോയിൽ കാണാം.

പത്ത് മിനിറ്റിനിടയിൽ നൂറു കണക്കിന് മിസൈലുകളാണ് ഇത്തരത്തിൽ വന്ന് പതിക്കുന്നതെന്ന് വീഡിയോയിൽ യുവാവ് പറയുന്നു. അഷ്കലോണി ന്റെ അവസ്ഥ അതിഭീകരമാണെന്നും പരിക്കേറ്റിട്ടുണ്ടെന്നും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം തന്റെ വീഡിയോയിൽ പറയുന്നു.

ഗാസയില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. ഒരു കെട്ടിടം ഇവിടെ തകര്‍ന്നു. തിങ്കഴാഴ്ച രാത്രി തുടങ്ങിയ ആക്രമണം ബുധനാഴ്ച പുലര്‍ച്ചെയും തുടരുകയാണ്. ഇതുവരെ ഇസ്രായേലില്‍ 5 പേര്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. ജറുസലേമിലും വെസ്റ്റ് ബാങ്കിലുമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പലസ്തീന്‍കാരുടെ എണ്ണം 700 കവിഞ്ഞു എന്ന് ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. ഇസ്രായേല്‍ നഗരമായ ലോഡില്‍ ഹമാസിന്റെ റോക്കറ്റാക്രമണതിത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രായേലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതില്‍ യുവതിയും ഏഴ് വയസായ മകനും ഉള്‍പ്പെടുമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

English summary
Malayali vlogger live video of missile attack in Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X