Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി മലയാളി ഒറ്റ രാത്രികൊണ്ട് കോടീശ്വരൻ..!! അടിച്ചത് പന്ത്രണ്ട് കോടിയുടെ വമ്പൻ ജാക്ക്‌പോട്ട്...!!

അബുദാബി: മലയാളിയായ ശ്രീരാജ് കൃഷ്ണന്‍ കോപ്പറമ്പിലിനെയാണ് കണ്ണഞ്ചിപ്പിക്കുന്ന ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്. ഒറ്റ രാത്രി കൊണ്ടാണ് ഈ മലയാളി യുവാവ് കോടീശ്വരനായത്. മാര്‍ച്ച് അഞ്ചാം തിയ്യതിയിലെ ജാക്കപോട്ടാണ് ശ്രീരാജിന് ഭാഗ്യം കൊണ്ടുവന്നത്. ഒന്നും രണ്ടുമല്ല 7 മില്യണ്‍ ദിര്‍ഹമാണ് സമ്മാനത്തുക. അതായത് 12 കോടി 7199096 രൂപ.

Read Also: ഷംസീറിന്റെ രക്തം കൊണ്ട് ഓംകാളി പൂജ ചെയ്യും..!!എഎന്‍ ഷംസീറിന്റെ വീടിന് മുന്നില്‍ ആര്‍എസ്എസ് കൊലവിളി!!

Read Also: ചാനല്‍മത്സരം കൊഴുക്കും...ഒരുകൈ നോക്കാന്‍ മംഗളം ടെലിവിഷനും..ഉദ്ഘാടനം ഇന്ന്..

തലവര തന്നെ മാറി

മുപ്പത്തിമൂന്നുകാരനായ ശ്രീരാജ് യുഎഇയില്‍ ഷിപ്പിംഗ് കോര്‍ഡിനേറ്ററായി ജോലി നോക്കുകയാണ്. അബുദാബി ബിഗ് ടിക്കറ്റ് ഡ്രോ എന്ന ലോട്ടറി വഴിയാണ് ഈ യുവാവിന്റെ തലവര മാറിമറിഞ്ഞത്.

പോക്കറ്റിൽ കോടികൾ

ജാക്ക് പോട്ട് നടത്തിപ്പുകാരായ ബിഗ് ടിക്കറ്റില്‍ നിന്നും ഫോണ്‍ വന്നപ്പോള്‍ താന്‍ ഒരു നിമിഷം സ്തബ്ദനായിപ്പോയെന്ന് പറയുന്നു ശ്രീരാജ്. താന്‍ ഒരു കോടീശ്വരന്‍ ആയെന്ന് ഇപ്പോഴും ശ്രീരാജിന് വിശ്വാസം വന്നിട്ടില്ല. ആറായിരം ദിര്‍ഹമാണ് ശ്രീരാജിന്റെ മാസശമ്പളം.

യുഎഇ വിടില്ല

പാലക്കാടുകാരനായ ശ്രീരാജ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി യുഎഇയിലാണ് ജോലി ചെയ്യുന്നത്. ഇനിയും യുഎഇയില്‍ തന്നെ ജോലി തുടരാനാണ് ശ്രീരാജിന്റെ തീരുമാനം. തനിക്ക് ഭാഗ്യം കൊണ്ടു വന്ന നാട് വിടില്ലെന്നും ഈ മലയാളി പറയുന്നു.

ഇതുവരെ ഭാഗ്യം തേടിവന്നില്ല

44698 എന്ന നമ്പറിനാണ് ശ്രീരാജിന് ലോട്ടറിയടിച്ചത്. തന്റെ ഭാഗ്യനമ്പറാണ് ഇതെന്ന് ശ്രീരാജ് പറയുന്നു. ബിഗ് ടിക്കറ്റ് സ്ഥിരമായി വാങ്ങാറുള്ള ആളാണ് ശ്രീരാജ്. എന്നാലിതുവരെയും ഭാഗ്യം കടാക്ഷിച്ചിരുന്നില്ല.

അവസാന ലോട്ടറിക്ക് കോടിപതി

ഇത്തവണ ടിക്കറ്റ് എടുത്തപ്പോള്‍ ഇത് അവസാനത്തേതാണ് എന്ന് ശ്രീരാജ് ഉറപ്പിച്ചിരുന്നു. ലോട്ടറി അടിച്ച സ്ഥിതിക്ക് ഇത് അവസാനത്തേത് തന്നെയെന്ന് ഈ യുവാവ് ഉറപ്പിച്ചു കഴിഞ്ഞു.

ആദ്യം ലോണടയ്ക്കണം

ലോട്ടറി പണം കൊണ്ട് ആദ്യം എന്ത് ചെയ്യണമെന്ന് ശ്രീരാജ് തീരുമാനിച്ചു കഴിഞ്ഞു. നാട്ടില്‍ വീടെടുക്കാന്‍ ബാങ്കില്‍ നിന്നുമെടുത്ത ലോണ്‍ തിരിച്ചടയ്ക്കണം.മറ്റു ഭാവി പരിപാടികള്‍ ആലോചിക്കണമെന്നും ശ്രീരാജ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+