ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പാല സ്വദേശിയായ യുവാവ് മരിച്ചു. പാലാ രാമപുരം മേതിരി അരയത്തിന്‍കരയില്‍ എടി ജോസിന്റെ മകന്‍ സോണി (30) ആണ് മരിച്ചത്.
സോണിയും ഭാര്യയും സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സോണി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. തെക്കന്‍ ഓസ്‌ട്രേലിയയിലെ ബര്‍മീരയിലാണ് അപകടം നടന്നത്.

എംഎസ്ഡബ്‌ള്യൂ ബിരുദധാരികളാണ് സോണിയും ഭാര്യ അല്‍ഫോണ്‍സും. ഇരുവരും നോര്‍ത്ത് ഹാം ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ അല്‍ഫോണ്‍സിനെ മെല്‍ബണിലേയ്ക്ക് യാത്രയാക്കാന്‍ വിമാനത്താവളത്തിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം.
രണ്ട് മാസം മുമ്പ് ഇരുവരും നാട്ടില്‍ വന്നിരുന്നു. മൂന്ന് വര്‍ഷം മുമ്പായിരുന്നു വിവാഹം. ഇവര്‍ക്ക് കുട്ടികളില്ല. പാല പൈക ഗണപതി പ്‌ളാക്കല്‍ കുടുംബാംഗമാണ് അല്‍ഫോണ്‍സ്. സംസ്‌ക്കാരം പിന്നീട്.












Click it and Unblock the Notifications