'അള്ള വിളി', കോമിക് മലേഷ്യ നിരോധിച്ചു
ക്വോലാലംപൂര്‍: അമാനുഷിക കഥാപാത്രത്തിന്റെ പേര് 'അള്ള' എന്നായതിന് തുടര്‍ന്ന് ജപ്പാനീസ് കോമിക് പുസ്തകം നിരോധിച്ചു. മതവികാരം വ്രണപ്പെടുമെന്ന് ചൂണ്ടിക്കാട്ടി മലേഷ്യന്‍ ആഭ്യന്തരമന്ത്രാലയമാണ് അള്‍ട്രമാന്‍ എന്ന കോമിക് പുസ്തകരം നിരോധിച്ചത്.
1994ല്‍ അള്‍ട്രമാന്റെ പേരില്‍ പുറത്തിറങ്ങിയ പുസ്തകരം ജപ്പാനിലെ ജനപ്രിയ കോമിക്കുകളിലൊന്നാണ്. 1996ല്‍ ടെലിവിഷന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ അള്‍ട്രമാന്‍ കോമിക് പരിപാടി ജനശ്രദ്ധയാകര്‍ഷിച്ചതും പെട്ടന്നാണ്. ഈ പുസ്തകത്തിന്റെ മലേഷ്യന്‍ പതിപ്പിലാണ് ആക്ഷന്‍ ഹീറോയുടെ പേര് അള്ള എന്നുള്ളത്.

കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട കോമിക് പുസ്തകവുമാണിത്. അതിലെ ആക്ഷന്‍ ഹീറോയുടെ പേര് അള്ള എന്നാക്കുന്നത് മതവിശ്വാസികളില്‍ ഏറെ എതിര്‍പ്പുകള്‍ക്കിടയാക്കും. അതുകൊണ്ട് മതവികാരം വ്രണപ്പെടുത്തുന്നതിനാല്‍ പുസ്‌കം പിന്‍വലിക്കുകയാണെന്ന് മലേഷ്യന്‍ ആഭ്യന്തര മന്ത്രാലയം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
കുട്ടികളിലും മുതിര്‍ന്നവരിലും ഒരേ സമയം സ്വാധീനം ചെലുത്താന്‍ ഇത്തരം പുസ്തകങ്ങള്‍ക്ക് കഴിയും എന്നതും പുസ്തകം പിന്‍വലിക്കാനുള്ള കാരണമായി. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ അള്ള എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ സര്‍ക്കാരും കത്തോലിക്ക പള്ളിയും നിയമയുദ്ധം നടത്തുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍ നടന്നിരിക്കുന്നത്.












Click it and Unblock the Notifications