കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ വളരെ ചെറുത്... ഇന്ത്യയുമായി ഏറ്റുമുട്ടാനില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

Google Oneindia Malayalam News

ക്വലാലംപൂര്‍: പാമോയില്‍ വാങ്ങുന്നത് നിര്‍ത്തിവച്ച ഇന്ത്യയുടെ നടപടിക്കെതിരെ പ്രതികാരമില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. തങ്ങള്‍ വളരെ ചെറിയ രാജ്യമാണെന്നും ഇന്ത്യയുമായി വ്യാപാര പോരിനില്ലെന്നും അദ്ദേഹം ലങ്കാവി ദ്വീപ് സന്ദര്‍ശനത്തിനിടെ വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

Maha

മലേഷ്യയില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പാമോയില്‍ ഇറക്കുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇറക്കുമതി ഈ മാസം മുതല്‍ ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയാണ്. കശ്മീര്‍, പൗരത്വം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ മലേഷ്യന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.

ബിജെപി പ്രവര്‍ത്തകരെ വിറപ്പിച്ച് വനിതാ ഓഫീസര്‍മാര്‍; മുടി പിടിച്ചുവലിച്ച് പ്രവര്‍ത്തകര്‍, വീഡിയോബിജെപി പ്രവര്‍ത്തകരെ വിറപ്പിച്ച് വനിതാ ഓഫീസര്‍മാര്‍; മുടി പിടിച്ചുവലിച്ച് പ്രവര്‍ത്തകര്‍, വീഡിയോ

ഇന്ത്യ ഇറക്കുമതി നിര്‍ത്തിയത് തിരിച്ചടിയാണ്. ഇത് തരണം ചെയ്യാന്‍ മലേഷ്യ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും മഹാതീര്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തെ അദ്ദേഹം വീണ്ടും എതിര്‍ത്തു. സുതാര്യമായ നടപടിയല്ല ഇന്ത്യ സ്വീകരിച്ചതെന്ന് മഹാതീര്‍ മുഹമ്മദ് കുറ്റപ്പെടുത്തി.

ലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റംലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റം

കഴിഞ്ഞ അഞ്ചുവര്‍ഷമായി മലേഷ്യയില്‍ നിന്ന് പാമോയില്‍ കൂടുതല്‍ ഇറക്കുന്നത് ഇന്ത്യയാണ്. ഇന്ത്യ ഇടപാട് നിര്‍ത്തിയ സാഹചര്യത്തില്‍ ബദല്‍ സംവിധാനം തേടുകയാണ് അവര്‍. മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് അഭയം നല്‍കിയിരിക്കുന്നത് മലേഷ്യയാണ്. അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും മലേഷ്യ തയ്യാറായിട്ടില്ല.

English summary
Malaysia PM rules out trade action over Indian palm oil boycott
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X