• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ: മലേഷ്യയിൽ ആദ്യ മരണം, രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ്, നിയന്ത്രണങ്ങൾ കർശനം..

ക്വാലംമ്പൂർ: കൊറോണ ബാധിച്ച് മലേഷ്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. തലസ്ഥാന നഗരിയിലെ ഇമ്മാനുവൽ ബാപ്റ്റിസ്റ്റ് പള്ളിയിലെ 60 കാരനായ പാസ്റ്ററാണ് കൊറോണയെത്തുടർന്ന് മരണമടഞ്ഞിട്ടുള്ളത്. സരാവക്ക് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മലേഷ്യയിൽ ഇതിനകം 673 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കൊറോണ വൈറസ്: കേരളത്തിൽ ഇതുവരെ 27 കേസുകൾ, ഇന്ത്യയിൽ ആകെ മൂന്ന് മരണം; ആഗോളതലത്തിൽ മരണം ഏഴായിരം കവിഞ്ഞു

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സരാവക്ക് ജനറൽ ആശുപത്രിയിൽ വെച്ചാണ് രോഗം സ്ഥിരീകരിച്ച പാസ്റ്റിന് മരണം സംഭവിച്ചത്. എങ്ങനെയാണ് ഈ വ്യക്തിക്ക് രോഗ ബാധയുണ്ടായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. മരിച്ചയാളുമായി സമ്പർക്കം പുലർത്തിയിരുന്ന 193 പേരെ ആരോഗ്യവകുപ്പ് കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ദക്ഷിണേഷ്യയിൽ ഏറ്റവുമധികം പേർക്ക് കൊറോണ സ്ഥിരീകരിച്ച രാജ്യമായി മലേഷ്യ മാറിക്കഴിഞ്ഞിട്ടുണ്ട്. ആഗോള തലത്തിൽ 7,157 പേരാണ് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. 145 ലോക രാഷ്ട്രങ്ങളിലായി 175, 530 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ മരണം രേഖപ്പെടുത്തിയ കൊറോണ ബാധിത രാജ്യം മലേഷ്യയാണ്.

 പള്ളിയിലെ പരിപാടിയിൽ പങ്കെടുത്തവർക്ക്

പള്ളിയിലെ പരിപാടിയിൽ പങ്കെടുത്തവർക്ക്

നിരവധി രാജ്യങ്ങളിൽ നിന്നായി 10,000 ലധികം ആളുകൾ പങ്കെടുത്ത ഒരു പള്ളിയിലെ പരിപാടിയിൽ പങ്കെടുത്തവരാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളവരിൽ ഏറെപ്പേരും. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഞായറാഴ്ചയായിരുന്നു ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. സിംഗപ്പൂർ, ബ്രൂണെ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ക്വാലംമ്പൂരിലെ പള്ളിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത 34 കാരനായ മലേഷ്യൻ പൌരനും മരണമടഞ്ഞതായി മലേഷ്യൻ ആരോഗ്യ വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യമന്ത്രി അദ്ധം ബാബയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുള്ളത്.

അസുഖത്തിന്റെ ഉറവിടം എവിടെ?

അസുഖത്തിന്റെ ഉറവിടം എവിടെ?

ചൈന ഉൾപ്പെടെ രോഗബാധിത അടുത്ത കാലത്ത് രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ലാത്ത ആളുകളിലാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ വൈറസ് വ്യാപനം തടയുന്നതിനായി സ്കൂളുകളും കടകളും പൊതു സേവനങ്ങളും സർക്കാർ അടച്ചുപൂട്ടിയിട്ടുണ്ട്. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഇളവുള്ളത്. മാർച്ച് 31 വരെ എല്ലാ സ്കൂളുകളും കോളേളുകളും സർവ്വകലശാലകളും അടച്ചിടാനാണ് സർക്കാർ ഉത്തരവ്. വലിയ പൊതു പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

 കർശന നിയന്ത്രണങ്ങൾ

കർശന നിയന്ത്രണങ്ങൾ

രാജ്യത്തിനത്ത് യാത്ര ചെയ്യുന്നതിലും നിയന്ത്രണങ്ങളുണ്ട്. വിദേശത്തുനിന്ന് മടങ്ങിയെത്തിയവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. മാർച്ച് 31 വരെ രാജ്യത്തേക്ക് വിനോദസഞ്ചാരികൾക്കും പ്രവേശനമുണ്ടായിരിക്കില്ല. ബാങ്കുകൾ, ഭക്ഷണ വിൽപ്പന ശാലകൾ, ഫാർമസി, ഗതാഗത സംവിധാനങ്ങൾ എന്നിവ മുടക്കമില്ലാതെ പ്രവർത്തിക്കും. മാർച്ച് ഏഴിനാണ് പാസ്റ്റർക്ക് പനിയും കഫക്കെട്ടും ശ്വാസ തടസ്സവും അനുഭവപ്പെടുന്നത്. മരിച്ച 34കാരന് മാർച്ച് അഞ്ചിനും രോഗ ലക്ഷണങ്ങൾ പ്രകടമായിരുന്നു. എന്നാൽ കൊറോണ സ്ഥിരീകരിക്കുന്നത് ഒരാഴ്ച കഴിഞ്ഞ ശേഷമാണ്.

 മലേഷ്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക്

മലേഷ്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക്

മലേഷ്യ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നീക്കം. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിമാന സർവീസ് നിർത്തലാക്കിയിരുന്നു. മാർച്ച് 18 മുതൾ 31 വരെയാണ് കേന്ദ്രസർക്കാർ യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത്.

ഇന്ത്യക്കാർ കുടുങ്ങി

ഇന്ത്യക്കാർ കുടുങ്ങി

കൊറോണ ഭീതിയെത്തുടർന്ന് ബുധനാഴ്ച വൈകിട്ട് 5.30 മുതൽ മലേഷ്യയിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ സർവീസ് നിർത്തലാക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ വിലക്ക് പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മുമ്പ് തന്നെ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇതോടെ നിരവധി ഇന്ത്യക്കാരാണ് മലേഷ്യയിലെ വിമാത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ചെന്നൈ, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. കൊച്ചിയിലേക്കുള്ള വിമാനത്തിൽ കയറുന്നതിനുള്ള ബോർഡിംഗ് നൽകുന്നത് ഉൾപ്പെടെുള്ള നടപടി പൂർത്തിയാക്കിയ ശേഷമാണ് വിമാനം റദ്ദാക്കിയതായുള്ള അറിയിപ്പ് ലഭിക്കുന്നത്.

English summary
Malaysia records first Coronavirus death, infections touches 673
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X