കൊറോണ ഭീതി: ക്രൂയിസ് കപ്പലിന് ചുവപ്പുകാര്‍ഡ് കാണിച്ച് മലേഷ്യയും തായ് ലന്‍ഡും, 64 പേര് ഇന്ത്യക്കാര്‍
ക്വാലാംപൂര്‍: 2000 യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് കപ്പലിന് വിലക്കേര്‍പ്പെടുത്തി മലേഷ്യയും തായ് ലന്‍ഡും. നിരവധി ഇറ്റാലിയന്‍ പൗരന്മാരും യാത്രക്കാരായിട്ടുള്ള കപ്പലിനാണ് കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 64 ഇന്ത്യക്കാരും കപ്പലിലുണ്ട്.
ഫൂകേതിലെ പ്രശസ്ത തായ് അവധിക്കാല ദ്വീപില്‍ നിന്ന് വെള്ളിയാഴ്ച മടങ്ങിയ കോസ്റ്റ ഫോര്ട്ടൂണയ്ക്കാണ് കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇറ്റലിയില്‍ നിന്ന് കൂടുതല്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് തായ് അധികൃതര്‍ കപ്പലിന് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് കോസ്റ്റ ക്രൂയിസ് ട്വിറ്ററില്‍ കുറിച്ചത്.

ശനിയാഴ്ച വടക്കന്‍ മലേഷ്യന്‍ സംസ്ഥാനമായ പെനാങ്ങിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോഴാണ് മലേഷ്യന്‍ അധികൃതര്‍ കപ്പലിന് പ്രവേശനം നിഷേധിക്കുന്നത്. രാജ്യത്തെ ഒരു തുറമുഖങ്ങളിലും കപ്പലിന് പ്രവേശിക്കാന്‍ കഴിയാത്ത തരത്തിലുള്ള നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിലക്ക് ഏര്‍പ്പെടുത്തിയതായി ദി സണ്‍ ദിനപത്രവും റിപ്പോര്‍ട്ട് ചെയ്യുന്നു. മലേഷ്യ പ്രവേശനം നിഷേധിച്ചതോടെ കപ്പല്‍ അയല്‍രാജ്യമായ സിങ്കപ്പൂര്‍ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്.
യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന ഭീതിയെത്തുടര്‍ന്ന് അഞ്ച് രാജ്യങ്ങള്‍ പ്രവേശനം നിഷേധിച്ചതോടെ വെസ്റ്റര്‍ഡാമില്‍ ഒരു കപ്പല്‍ രണ്ട് ആഴ്ചയോളമാണ് കടലില്‍ തന്നെ ചെലവിട്ടത്. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്. ഒടുവില്‍ കമ്പോഡിയയൊണ് ഫെബ്രുവരി 13ന് ക്രൂയിസ് കപ്പലിന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് കമ്പോഡിയയിലെ ദക്ഷിണ തീരത്ത് കപ്പല്‍ നങ്കൂരമിടുകയായിരുന്നു. ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഇതിനകം ഒരു ലക്ഷം കവിഞ്ഞിട്ടുണ്ട്. ലോകത്തെ 95 രാഷ്ട്രങ്ങളിലായി 3500 പേരാണ് കൊറോണ ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.
മലേഷ്യന്‍ അധികൃതര്‍ നല്കുന്ന വിവരം അനുസരിച്ച് കപ്പലിലെ 64 പേര് ഇന്ത്യക്കാരാണ്. ചൈനക്ക് പുറത്ത് ഏറ്റവും അധികം പേര് കൊറോണയെത്തുടര്‍ന്ന് മരിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. 230 പേരാണ് രാജ്യത്ത് മരിച്ചത്. ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ ഏറ്റവുമധികം നാശം വിതച്ചത് ഇറാനിലാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications