കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതി: ക്രൂയിസ് കപ്പലിന് ചുവപ്പുകാര്‍ഡ് കാണിച്ച് മലേഷ്യയും തായ് ലന്‍ഡും, 64 പേര്‍ ഇന്ത്യക്കാര്‍

Google Oneindia Malayalam News

ക്വാലാംപൂര്‍: 2000 യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് കപ്പലിന് വിലക്കേര്‍പ്പെടുത്തി മലേഷ്യയും തായ് ലന്‍ഡും. നിരവധി ഇറ്റാലിയന്‍ പൗരന്മാരും യാത്രക്കാരായിട്ടുള്ള കപ്പലിനാണ് കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 64 ഇന്ത്യക്കാരും കപ്പലിലുണ്ട്.

ടിപി സെന്‍കുമാര്‍ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് ആണോ! കൊറോണ വ്യാജ പ്രചരണത്തിനെതിരെ കെകെ ശൈലജടിപി സെന്‍കുമാര്‍ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് ആണോ! കൊറോണ വ്യാജ പ്രചരണത്തിനെതിരെ കെകെ ശൈലജ

ഫൂകേതിലെ പ്രശസ്ത തായ് അവധിക്കാല ദ്വീപില്‍ നിന്ന് വെള്ളിയാഴ്ച മടങ്ങിയ കോസ്റ്റ ഫോര്‍ട്ടൂണയ്ക്കാണ് കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇറ്റലിയില്‍ നിന്ന് കൂടുതല്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് തായ് അധികൃതര്‍ കപ്പലിന് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് കോസ്റ്റ ക്രൂയിസ് ട്വിറ്ററില്‍ കുറിച്ചത്.

coronavirus23-1

ശനിയാഴ്ച വടക്കന്‍ മലേഷ്യന്‍ സംസ്ഥാനമായ പെനാങ്ങിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോഴാണ് മലേഷ്യന്‍ അധികൃതര്‍ കപ്പലിന് പ്രവേശനം നിഷേധിക്കുന്നത്. രാജ്യത്തെ ഒരു തുറമുഖങ്ങളിലും കപ്പലിന് പ്രവേശിക്കാന്‍ കഴിയാത്ത തരത്തിലുള്ള നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിലക്ക് ഏര്‍പ്പെടുത്തിയതായി ദി സണ്‍ ദിനപത്രവും റിപ്പോര്‍ട്ട് ചെയ്യുന്നു. മലേഷ്യ പ്രവേശനം നിഷേധിച്ചതോടെ കപ്പല്‍ അയല്‍രാജ്യമായ സിങ്കപ്പൂര്‍ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്.

യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന ഭീതിയെത്തുടര്‍ന്ന് അഞ്ച് രാജ്യങ്ങള്‍ പ്രവേശനം നിഷേധിച്ചതോടെ വെസ്റ്റര്‍ഡാമില്‍ ഒരു കപ്പല്‍ രണ്ട് ആഴ്ചയോളമാണ് കടലില്‍ തന്നെ ചെലവിട്ടത്. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്. ഒടുവില്‍ കമ്പോഡിയയൊണ് ഫെബ്രുവരി 13ന് ക്രൂയിസ് കപ്പലിന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് കമ്പോഡിയയിലെ ദക്ഷിണ തീരത്ത് കപ്പല്‍ നങ്കൂരമിടുകയായിരുന്നു. ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഇതിനകം ഒരു ലക്ഷം കവിഞ്ഞിട്ടുണ്ട്. ലോകത്തെ 95 രാഷ്ട്രങ്ങളിലായി 3500 പേരാണ് കൊറോണ ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.

മലേഷ്യന്‍ അധികൃതര്‍ നല്‍കുന്ന വിവരം അനുസരിച്ച് കപ്പലിലെ 64 പേര്‍ ഇന്ത്യക്കാരാണ്. ചൈനക്ക് പുറത്ത് ഏറ്റവും അധികം പേര്‍ കൊറോണയെത്തുടര്‍ന്ന് മരിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. 230 പേരാണ് രാജ്യത്ത് മരിച്ചത്. ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ ഏറ്റവുമധികം നാശം വിതച്ചത് ഇറാനിലാണ്.

English summary
Malaysia, Thailand bar cruise ship with 64 Indians on board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X