കുവൈത്തും ബഹ്റൈനും അല്ല; 11000 രൂപയ്ക്ക് വിസ കിട്ടും, പിആര്‍ വഴി തെളിയും, നിബന്ധനകള്‍ അറിയണം
ജോലി തേടി വിദേശത്ത് പോകുന്ന ലക്ഷക്കണക്കിന് ആളുകളാണ് നമ്മുടെ നാട്ടിലുള്ളത്. ജോലിക്ക് പോയ ശേഷം വിദേശത്ത് സ്ഥിരതാമസമാക്കിയവരും ഒട്ടേറെയാണ്. അമേരിക്ക, യൂറോപ്പ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരും മലയാളികളുമുണ്ട്. അടുത്ത കാലത്ത് വിദേശികളെ ആകര്‍ഷിക്കാന്‍ ദീര്‍ഘകാല വിസകള്‍ അനുവദിക്കുകയാണ് പല രാജ്യങ്ങളും.
സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളും ദീര്‍ഘകാല വിസകള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ വിസാ നടപടികള്‍ ലഘൂകരിച്ചിരിക്കുകയാണ് ഇവിടെ മറ്റൊരു രാജ്യം. വൈകാതെ നിരവധി ഇന്ത്യക്കാര്‍ ഇവിടേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള നിരവധി പേര് നിലവില്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഏതാണ് ആ രാജ്യം, എന്തൊക്കെയാണ് സ്ഥിരതാമസം ലഭിക്കാനുള്ള മാനദണ്ഡം എന്നിവ അറിയാം...

അംബരചുംബികളുള്ള ക്വാലാലംപൂര്‍, സാസ്കാരിക കേന്ദ്രമായ പെനാങ്, സെലന്ഗറിലെ ബാതു കേവ് എന്നിവയെല്ലാം ആകര്ഷണമായുള്ള മലേഷ്യ ആണ് വിസയ്ക്കുള്ള ഫീസ് കുറച്ചിരിക്കുന്നത്. വിസ ലഭിച്ച് നിശ്ചിത കാലം താമസിച്ചു കഴിഞ്ഞാല്‍ സ്ഥിരതാമസത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. എങ്കിലും സാമ്പത്തിക ഭദ്രത ആവശ്യമാണ് എന്ന നിബന്ധനയുണ്ട്.
മലേഷ്യയില്‍ താമസം ആഗ്രഹിക്കുന്നവര്‍ അറിയേണ്ട വിവരങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 11000 രൂപയാണ് മലേഷ്യയുടെ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിര താമസത്തിന് അനുമതി ലഭിച്ചുകഴിഞ്ഞാല്‍ മലേഷ്യയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുമതിയുണ്ടാകും. എന്നു കരുതി വോട്ട് ചെയ്യാനുള്ള അവകാശം ലഭിക്കില്ല. ആരോഗ്യ സേവനങ്ങളെല്ലാം ലഭിക്കും.
മലേഷ്യന്‍ പൗരനെ വിവാഹം ചെയ്തവര്‍ക്കും...
താല്‍ക്കാലിക വിസയില്‍ എത്തിയവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ആനുകൂല്യം സ്ഥിരതാമസം നേടിയവര്‍ക്ക് കിട്ടും. മലേഷ്യയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം ജോലി ചെയ്തവര്‍ക്കാണ് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള അനുമതി. അഞ്ച് വര്‍ഷത്തേക്ക് 20 ലക്ഷം ഡോളര്‍ മലേഷ്യന്‍ ബാങ്കില്‍ നിക്ഷേപിക്കണം. ശാസ്ത്രം, മെഡിക്കല്‍ സയന്‍സ്, സാങ്കേതിക വിദ്യ, കല തുടങ്ങിയ രംഗങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍ക്കും സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
മലേഷ്യന്‍ പൗരനെ വിവാഹം ചെയ്ത ഇന്ത്യക്കാര്‍ക്കും സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്. എങ്കിലും അഞ്ച് വര്‍ഷം തുടര്‍ച്ചയായി മലേഷ്യയില്‍ താമസിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്. മലേഷ്യയില്‍ പത്ത് വര്‍ഷം താമസിക്കാന്‍ അനുമതി ലഭിക്കുന്ന മലേഷ്യ മൈ സെക്കന്റ് ഹോം എന്ന വിസയും നല്‍കുന്നുണ്ട്. ഇതിനും സാമ്പത്തികമായ നിബന്ധനകളുണ്ട്.
പാസ്പോര്‍ട്ട്, തൊഴില്‍, നിക്ഷേപം, വിവാഹ രേഖ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ രേഖ പിആറിന് അപേക്ഷിക്കുന്നതിന് മുമ്പ് ആവശ്യമാണ്. ജില്ലാ ഓഫീസുകളിലോ പുത്രജയ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. 10400 രൂപ പ്രൊസസ്സിങ് ഫീസ് വേണം. രണ്ട് വര്‍ഷത്തിലധികം കാത്തിരിക്കേണ്ടി വന്നേക്കും. അനുമതി ലഭിച്ചുകഴിഞ്ഞാല്‍ 31200 രൂപ പിആര്‍ എന്‍ട്രി ഫീ ആയി അടയ്ക്കണം. ആശ്രിതര്‍ക്ക് മറ്റു ഫീസുകളുണ്ടാകും. ഇവ പരിശോധിച്ച ശേഷം നീല നിറത്തിലുള്ള മൈ പിആര്‍ എന്ന കാര്‍ഡ് ലഭിക്കും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications