കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തി മലേഷ്യ...പാമോയിലില്‍ ചര്‍ച്ച, കശ്മീരില്‍ പിന്നോക്കം പോവും

Google Oneindia Malayalam News

ക്വാലാലംപൂര്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിന് മുന്നില്‍ മലേഷ്യയും മുട്ടുമടക്കുന്നു. നേരത്തെ യുഎന്‍ യോഗത്തില്‍ കശ്മീരില്‍ ഇന്ത്യ കടന്നുകയറ്റം നടത്തിയെന്നും, പാകിസ്താനുമായി ചേര്‍ന്ന് അത് പരിഹരിക്കണമെന്നും മലേഷ്യ ആവശ്യപ്പെട്ടിരുന്നു. ഇത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപാര മേഖലയില്‍ ഇന്ത്യ ശക്തമായി പിടിമുറുക്കിയിരുന്നു.

മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി വ്യാപാരികള്‍ അവസാനിപ്പിച്ചത് മോദി സര്‍ക്കാരിന്റെ സമ്മര്‍ദ ഫലമായിട്ടായിരുന്നു. ഇത് ഫലം കണ്ടെന്നാണ് സൂചന. മലേഷ്യ പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ്. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാധീര്‍ വ്യാപാര പ്രതിസന്ധിയില്‍ കടുത്ത ആശങ്കയിലാണ്. ഇന്ത്യയെ പിണക്കം മാറ്റി ഒപ്പം നിര്‍ത്താനുള്ള നീക്കമാണിത്.

ബോയ്‌ക്കോട്ട് ട്രെന്‍ഡിംഗ്

ബോയ്‌ക്കോട്ട് ട്രെന്‍ഡിംഗ്

സോഷ്യല്‍ മീഡിയയില്‍ ബോയ്‌ക്കോട്ട് മലേഷ്യ എന്ന ഹാഷ്ടാഗ് വലിയ ട്രെന്‍ഡിംഗായിരുന്നു. കശ്മീര്‍ വിഷയം ഇന്ത്യയില്‍ വളരെ ശക്തമായിട്ടാണ് അലയടിച്ചത്. തുര്‍ക്കി, മലേഷ്യ എന്നിവരുമായി യാതൊരു വിധ വ്യാപാര ബന്ധവും വേണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ദേശീയവാദികള്‍ ഉയര്‍ത്തിയത്. സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മലേഷ്യയെ പ്രതിരോധത്തിലാക്കാന്‍ തീരുമാനിച്ചത്. മലേഷ്യയുടെ വിപണിയെ കടുത്ത രീതിയില്‍ ബാധിക്കുന്ന തീരുമാനമാണ് പാമോയില്‍ ഇറക്കുമതി റദ്ദാക്കിയത്.

ഇടപെടാതെ സര്‍ക്കാര്‍

ഇടപെടാതെ സര്‍ക്കാര്‍

വ്യാപാരികള്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ഇറക്കുമതി റദ്ദാക്കിയത്. ഇത് മലേഷ്യയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ മലേഷ്യയുമായി വ്യാപാര ബന്ധം വേണ്ടെന്ന പരസ്യമായി പറഞ്ഞിട്ടില്ല. എന്നാല്‍ വ്യാപാര, ആഭ്യന്തര, വിദേശ കാര്യ മന്ത്രാലയങ്ങള്‍ വ്യാപാര കേന്ദ്രങ്ങളെ രഹസ്യമായി അറിയിച്ചിരിക്കുകയാണ്. അതേസമയം പാമോയിലിന് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. ഇത് ഇന്ത്യയിലെ വ്യാപാരികളെ പാമോയില്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചിരിക്കുകയാണ്.

പേടിച്ചുവിറച്ച് മലേഷ്യ

പേടിച്ചുവിറച്ച് മലേഷ്യ

ഇന്ത്യയുടെ നടപടി മലേഷ്യയെ ശരിക്കും ഭയപ്പെടുത്തിയിരിക്കുകയാണ്. ഇത്തവണ വളര്‍ച്ചയും വ്യാപാരവും ഒരേപോലെ കുറയുമെന്ന ഭയമാണ് മഹാധീറിനുള്ളത്. നയതന്ത്ര തലത്തില്‍ ഇന്ത്യയുമായി ബന്ധപ്പെടാനാണ് മലേഷ്യയുടെ തീരുമാനം. മധ്യസ്ഥ ചര്‍ച്ചകളിലൂടെ ഇത് പരിഹരിക്കാനും മഹാധീര്‍ ശ്രമിക്കുന്നുണ്ട്. മലേഷ്യയില്‍ നിന്ന് ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. വലിയ നഷ്ടം ഇതിലൂടെ ഉണ്ടാവുമെന്ന് മലേഷ്യ കണക്കുകൂട്ടുന്നു.

മലേഷ്യ പറയുന്നത്

മലേഷ്യ പറയുന്നത്

ഇന്ത്യന്‍ സര്‍ക്കാര്‍ പാമോയില്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ മലേഷ്യ ചര്‍ച്ച നടത്തും. നയതന്ത്ര തലത്തിലുള്ള പ്രശ്‌നപരിഹാരമാണ് മലേഷ്യ ലക്ഷ്യമിടുന്നതെന്നും മഹാധീര്‍ വ്യക്തമാക്കി. ഇന്ത്യയുടെ ബഹിഷ്‌കരണത്തിന്റെ തോത് കുറയ്ക്കാനാണ് ശ്രമമെന്നും മഹാധീര്‍ പറഞ്ഞിരുന്നു. അതേസമയം ഇന്ത്യയില്‍ നിന്നുള്ള പോത്തിറച്ചിയുടെയും പഞ്ചസാരയുടെയും ഇറക്കുമതി മലേഷ്യ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു. ഇത് വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു.

കോളടിച്ച് ഇന്തോനേഷ്യ

കോളടിച്ച് ഇന്തോനേഷ്യ

ഇന്തോനേഷ്യയില്‍ നിന്ന് പാമോയില്‍ പകരം ഇറക്കുമതി ചെയ്യുമെന്ന് അന്താരാഷ്ട്ര വ്യാപാര സെന്റര്‍ അധ്യക്ഷന്‍ ബിപുല്‍ ചാറ്റര്‍ജി പറഞ്ഞു. അതേസമയം രാഷ്ട്രീയ പ്രസ്താവനയുടെ പേരില്‍ ഇന്ത്യ ഒരു വ്യാപാര ബന്ധം അവസാനിപ്പിക്കുന്നത് ഇത് ആദ്യമായിട്ടാണ്. അതേസമയം മേഖലയില്‍ ദക്ഷിണ കൊറിയയും ജപ്പാനും തമ്മിലും ചൈനയും യുഎസ്സും തമ്മിലും വലിയ വ്യാപാര യുദ്ധം നടക്കുന്നുണ്ട്. ഇത് പശ്ചിമേഷ്യയെ സംഘര്‍ഷഭരിതമാക്കും.

ദക്ഷിണേഷ്യക്ക് നഷ്ടം

ദക്ഷിണേഷ്യക്ക് നഷ്ടം

ദക്ഷിണേഷ്യന്‍ മേഖലയില്‍ പണത്തിന്റെ ഒഴുക്കിന് തടസ്സം നില്‍ക്കുന്നതാണ് ഇന്ത്യയുടെ നയം. 5000 ടണ്‍ പാമോയില്‍ വ്യാപാരം മുംബൈ വ്യാപാര കേന്ദ്രം അവസാനിപ്പിച്ചിരുന്നു. 9 മില്യണ്‍ പാമോയിലാണ് ഇന്ത്യ മലേഷ്യയില്‍ നിന്ന് വാങ്ങുന്നത്. 15 മുതല്‍ 20 മില്യണിന്റെ വരെ വ്യാപാര ഇടപാടുകള്‍ ഇന്ത്യ മലേഷ്യയുമായ നടത്തുന്നുണ്ട്. ഇതെല്ലാം ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സമ്പദ് ഘടനയെയും ബാധിക്കും. അതേസമയം വ്യാപാരികളാണ് ഇപ്പോള്‍ പാമോയില്‍ ഇറക്കുമതി അവസാനിപ്പിച്ചത്. ഇത് അവസാനിപ്പിക്കാന്‍ മലേഷ്യ കഷ്ടപ്പെടേണ്ടി വരും.

 സിന്ധ്യ ബിജെപിയിലേക്കില്ല.... കോണ്‍ഗ്രസില്‍ പുതിയ നീക്കം, കമല്‍നാഥുമായി സഹകരിക്കുന്നു!! സിന്ധ്യ ബിജെപിയിലേക്കില്ല.... കോണ്‍ഗ്രസില്‍ പുതിയ നീക്കം, കമല്‍നാഥുമായി സഹകരിക്കുന്നു!!

English summary
malaysia will work diplomatically with india on palm oil import
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X