Get Updates
Get notified of breaking news, exclusive insights, and must-see stories!

കാന്‍സറിന് കീഴടങ്ങി; നടി ടിഫാനി മുപ്പതാം വയസ്സില്‍ മരിച്ചു!

ക്വലാലംപൂര്‍: പ്രമുഖ മലേഷ്യന്‍ നടി ടിഫാനി ലിയോങ് മരിച്ചു. 30 വയസ്സായിരുന്നു. ഏറെ നാളുകളായി അര്‍ബുദരോഗത്തോട് പൊരുതുകയായിരുന്നു ടിഫാനി. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ടിഫാനിയുടെ കുടുംബാംഗങ്ങള്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നടിയുടെ മരണ വാര്‍ത്ത പുറത്തുവിട്ടത്.

ടിഫാനിയുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നവരോട്, ടിഫാനി ഇന്ന് വൈകുന്നേരം നമ്മളെ വിട്ടുപിരിഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റുമായി കുറച്ച് സമയം ഞങ്ങള്‍ക്ക് തരണം. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി. ടിഫാനിയ ലിയോങിനെ നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണം. അവള്‍ സമാധാനമായി യാത്രയാകട്ടെ - തിങ്കളാഴ്ച വൈകുന്നേരം കുടുംബാംഗങ്ങള്‍ നടിയുടെ ഫേസ്ബുക്ക് പേജില്‍ എഴുതി.

tiffanyleong

2013 ലാണ് ടിഫാനി അര്‍ബുദ ബാധിതയാണ് എന്ന് തിരിച്ചറിഞ്ഞത്. കരളിലായിരുന്നു കാന്‍സര്‍. 60 ശതമാനത്തോളം കരള്‍ നീക്കം ചെയ്ത ശേഷം കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ടിഫാനി അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. ശനിയാഴ്ച അസുഖം കൂടിയതിനെത്തുടര്‍ന്ന് ക്വലാലംപൂരിലെ ആശുപത്രിയില്‍ ടിഫാനി ലിയോങിനെ പ്രവേശിക്കുകയായിരുന്നു എന്ന് മലേഷ്യന്‍ ചാനല്‍ 8 റിപ്പോര്‍ട്ട് ചെയ്യുന്നു.

മീഡിയകോര്‍പിന്റെ മോഡലും പ്രമുഖ അവതാരകയുമായിരുന്നു ടിഫാനി ലിയോങ്. 1985 ഒക്ടോബര്‍ 24 ന് മലേഷ്യയിലാണ് ലിയോങ് ജനിച്ചത്. 2006 ല്‍ ഫാളിങ് ഇന്‍ ലവ്, ദി ബിഗിനിങ് എന്നീ ചിത്രങ്ങളിലൂടെയാണ് ടിഫാനി അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+