ഒട്ടകപ്പുറത്ത് സെക്സ് ചെയ്യാന്‍ പറഞ്ഞാലും സമ്മതിക്കണം: ഫത്വ!
ക്വലാലംപൂര്‍: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടാല്‍ അത് സാധിച്ചുകൊടുക്കണം, അതിനി ഒട്ടകത്തിന്റെ പുറത്താണെങ്കില്‍ പോലും. മലേഷ്യയിലെ മുസ്ലിം പണ്ഡിതന് പുറത്തിറക്കിയ ഫത്വ പറയുന്നത് ഇങ്ങനെയാണ്. പേരക് മുഫ്തി താന്‍ ഹറുസാനി സക്കറിയ എന്ന പണ്ഡിതനാണ് ഈ വിവാദ ഫത്വ പുറത്തിറക്കിയിരിക്കുന്നത്.
മലയ് മെയില്‍ ഓണ്‍ലൈനാണ് ഇയാളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. മാസമുറയുടെ സമയത്തല്ലാതെ ഭര്‍ത്താവിന്റെ ആവശ്യം നിരാകരിക്കാന്‍ പാടില്ല എന്നാണ് ഇയാള്‍ പറയുന്നത്. പാടില്ല എന്നല്ല നിരസിക്കാനുള്ള അവകാശം സ്ത്രീക്കില്ല എന്ന്. വിവാഹത്തില്‍ ബലാത്സംഗം എന്ന ഒരു സംഭവമേ ഇല്ല എന്നും ഇയാള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയക്കാലത്തുണ്ടോ ഇത് വല്ലതും നടക്കുന്നു. കാണൂ പ്രതികരണങ്ങള്‍.

ഇതൊന്നും നടക്കാന്‍ പോകുന്നില്ല
ഫത്വയെ എതിര്‍ത്ത് കൂട്ടത്തോടെ രംഗത്ത് വന്നിരിക്കുകയാണ് ആളുകള്‍. ഫത്വയില് പറഞ്ഞിട്ടുണ്ട് എന്ന് കരുതി ഒട്ടകപ്പുറത്ത് സെക്സ് ചെയ്യാന്‍ പറ്റുമോ എന്നാണ് ചില വിരുതന്മാരുടെ ചോദ്യം.

ഇത് ബലാത്സംഗമല്ലേ
വിവാഹത്തില്‍ ബലാത്സംഗം എന്ന ഒരു സംഭവമേ ഇല്ലെന്നാണ് പണ്ഡിതന് പറയുന്നത്. യൂറോപ്യരുടെ ചിന്താഗതി നമ്മള് പിന്തുടരരുത് എന്നും ഇയാള്‍ക്ക് അഭിപ്രായമുണ്ട്. എന്ന് കരുതി ഇത് സമ്മതിക്കാന്‍ പറ്റുമോ. എന്ത് പേരിട്ട് വിളിച്ചാലും ബലാത്സംഗം ബലാത്സംഗം തന്നെ.

ഞാന്‍ ചെയ്യില്ല എന്ന് ഒരു ഭാര്യ
ഏത് ഫത്വ പറഞ്ഞാലും ഒട്ടകത്തിന്റെ മുകളില്‍ താന്‍ ഭര്‍ത്താവിനൊപ്പം സെക്സ് ചെയ്യില്ല എന്ന് ഒരു ഭാര്യ ട്വിറ്ററില്‍ പറയുന്നു. പൊതുസ്ഥലത്ത് വെച്ച് സെക്സ് ചെയ്യുന്നത് തെറ്റാണ് എന്നത് തന്നെ കാരണം.

ഇതൊക്കെ നടക്കുന്ന കാര്യമാണോ
ഇത്രയും ലൈംഗിക ഭ്രാന്ത് ഉള്ള ഒരാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് ചിലര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഫത്വയില് പറയാം എന്നല്ലാതെ ഇത് വല്ലതും നടക്കുന്ന കാര്യമാണോ.

പാവം ഒട്ടകം
ഫത്വ വിവാദമായതോടെ ഒന്നുമറിയാത്ത ഒട്ടകം കൂടി ചര്‍ച്ചകളുടെ ഭാഗമായിരിക്കുകയാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications