കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒട്ടകപ്പുറത്ത് സെക്‌സ് ചെയ്യാന്‍ പറഞ്ഞാലും സമ്മതിക്കണം: ഫത്‌വ!

Google Oneindia Malayalam News

ക്വലാലംപൂര്‍: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടാല്‍ അത് സാധിച്ചുകൊടുക്കണം, അതിനി ഒട്ടകത്തിന്റെ പുറത്താണെങ്കില്‍ പോലും. മലേഷ്യയിലെ മുസ്ലിം പണ്ഡിതന്‍ പുറത്തിറക്കിയ ഫത്‌വ പറയുന്നത് ഇങ്ങനെയാണ്. പേരക് മുഫ്തി താന്‍ ഹറുസാനി സക്കറിയ എന്ന പണ്ഡിതനാണ് ഈ വിവാദ ഫത്‌വ പുറത്തിറക്കിയിരിക്കുന്നത്.

മലയ് മെയില്‍ ഓണ്‍ലൈനാണ് ഇയാളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. മാസമുറയുടെ സമയത്തല്ലാതെ ഭര്‍ത്താവിന്റെ ആവശ്യം നിരാകരിക്കാന്‍ പാടില്ല എന്നാണ് ഇയാള്‍ പറയുന്നത്. പാടില്ല എന്നല്ല നിരസിക്കാനുള്ള അവകാശം സ്ത്രീക്കില്ല എന്ന്. വിവാഹത്തില്‍ ബലാത്സംഗം എന്ന ഒരു സംഭവമേ ഇല്ല എന്നും ഇയാള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയക്കാലത്തുണ്ടോ ഇത് വല്ലതും നടക്കുന്നു. കാണൂ പ്രതികരണങ്ങള്‍.

ഇതൊന്നും നടക്കാന്‍ പോകുന്നില്ല

ഇതൊന്നും നടക്കാന്‍ പോകുന്നില്ല

ഫത്‌വയെ എതിര്‍ത്ത് കൂട്ടത്തോടെ രംഗത്ത് വന്നിരിക്കുകയാണ് ആളുകള്‍. ഫത്‌വയില്‍ പറഞ്ഞിട്ടുണ്ട് എന്ന് കരുതി ഒട്ടകപ്പുറത്ത് സെക്‌സ് ചെയ്യാന്‍ പറ്റുമോ എന്നാണ് ചില വിരുതന്മാരുടെ ചോദ്യം.

ഇത് ബലാത്സംഗമല്ലേ

ഇത് ബലാത്സംഗമല്ലേ

വിവാഹത്തില്‍ ബലാത്സംഗം എന്ന ഒരു സംഭവമേ ഇല്ലെന്നാണ് പണ്ഡിതന്‍ പറയുന്നത്. യൂറോപ്യരുടെ ചിന്താഗതി നമ്മള്‍ പിന്തുടരരുത് എന്നും ഇയാള്‍ക്ക് അഭിപ്രായമുണ്ട്. എന്ന് കരുതി ഇത് സമ്മതിക്കാന്‍ പറ്റുമോ. എന്ത് പേരിട്ട് വിളിച്ചാലും ബലാത്സംഗം ബലാത്സംഗം തന്നെ.

ഞാന്‍ ചെയ്യില്ല എന്ന് ഒരു ഭാര്യ

ഞാന്‍ ചെയ്യില്ല എന്ന് ഒരു ഭാര്യ

ഏത് ഫത്‌വ പറഞ്ഞാലും ഒട്ടകത്തിന്റെ മുകളില്‍ താന്‍ ഭര്‍ത്താവിനൊപ്പം സെക്‌സ് ചെയ്യില്ല എന്ന് ഒരു ഭാര്യ ട്വിറ്ററില്‍ പറയുന്നു. പൊതുസ്ഥലത്ത് വെച്ച് സെക്‌സ് ചെയ്യുന്നത് തെറ്റാണ് എന്നത് തന്നെ കാരണം.

ഇതൊക്കെ നടക്കുന്ന കാര്യമാണോ

ഇതൊക്കെ നടക്കുന്ന കാര്യമാണോ

ഇത്രയും ലൈംഗിക ഭ്രാന്ത് ഉള്ള ഒരാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് ചിലര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഫത്‌വയില്‍ പറയാം എന്നല്ലാതെ ഇത് വല്ലതും നടക്കുന്ന കാര്യമാണോ.

പാവം ഒട്ടകം

പാവം ഒട്ടകം

ഫത്‌വ വിവാദമായതോടെ ഒന്നുമറിയാത്ത ഒട്ടകം കൂടി ചര്‍ച്ചകളുടെ ഭാഗമായിരിക്കുകയാണ്.

English summary
Women must have sex with husbands, even on a camel a Malasian Fatwa said. On social media, many users started troll the controversial fatwa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X