239 ആളുകളുമായി മലേഷ്യന്‍ വിമാനം കാണാതായി
കോലാലംപൂര്‍: മലേഷ്യില്‍ നിന്ന് ബീജിങിലേക്ക് പോയ വിമാനം കാണാനില്ല. 12 ജീവനക്കാരുള്‍പ്പെട്ടെ 239 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
മാര്‍ച്ച് 8 ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം ഒരുമണിക്ക് മുമ്പാണ് വിമാനം ക്വാലാലംപൂരില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ 6.30 ന് ബീജിങില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ വിമാനം പുറപ്പെട്ട് രണ്ട്മണിക്കൂറിന് ശേഷം വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

ബി777-200 വിഭാഗത്തില്‍ പെടുന്ന എംഎച്ച് 370 വിമാനമാണ്. കാണാതായത്. 227 യാത്രക്കാരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളിന് പിന്നീട് വിമാനവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
ചൈനയുടെ വ്യോമാതിര്‍ത്തിയില്‍ വിനമാനം എത്തിയിട്ടില്ലെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. വിയറ്റ്‌നാം അതിര്‍ത്തിയില്‍ വച്ചാണ് വിമാനം അപ്രത്യക്ഷമായതെന്ന് ചൈനീസ് ന്യൂസ് ഏജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാരില്‍ 160 പേര്‍ ചൈനീസ് പൗരന്‍മാരാണെന്നാണ് റിപ്പോര്‍ട്ട്.
വിമാനത്തിനായുള്ള തിരച്ചില്‍ തുടരുകാണ്. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.












Click it and Unblock the Notifications