മുന്‍ പ്രധാനമന്ത്രിയ്ക്ക് 22 വര്‍ഷം തടവ്; കോടികള്‍ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയ വിരുതന്
കോലാലംപുര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് കോടതി മൊത്തം 22 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അഴിമതി കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ആണ് ശിക്ഷാ വിധി.
2009 മുതല്‍ 2018 വരെ മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്നു നജീബ് റസാക്ക്. മലേഷ്യയുടെ രാഷ്ട്രീയത്തിലെ ഏറ്റവും നിര്‍ണായക സ്ഥാനമുള്ള യുഎംഎന്‍ഒ പാര്‍ട്ടിയേയും ഈ കേസ് പിടിച്ചുകുലിക്കിയിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം തുടര്‍ച്ചയായി 61 വര്‍ഷം രാജ്യം ഭരിച്ചത് യുഎംഎന്‍ഒ പാര്‍ട്ടി ആയിരുന്നു.
അധികാര ദുര്‍വിനിയോഗത്തിന് 12 വര്‍ഷവും കള്ളപ്പണം വെളുപ്പിക്കലിനും വിശ്വാസ വഞ്ചനയ്ക്കും കൂടി 10 വര്‍ഷവും ആണ് തടവ് ശിക്ഷ വിധിച്ചത്. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. അതുകൊണ്ട് 12 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. ഏഴ് കുറ്റങ്ങളാണ് നജീബ് റസാക്കിന് മേല്‍ ചുമത്തിയിരുന്നത്.

47 ദശലക്ഷം റിങ്കിറ്റിന്റെ (10 ദശലക്ഷം ഡോളര്‍) അഴിമതി കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. സര്‍ക്കാരിന് കീഴില്‍ രൂപീകരിച്ച വണ്‍ മലേഷ്യ ഡെവലപ്മെന്റ് ബെര്‍ഹാദ് ഫണ്ടിലെ തട്ടിപ്പാണ് കേസിന് ആധാരം. രാജ്യത്തിന്റെ സാമ്പത്തിക വികാസത്തിന് ഉപയോഗിക്കേണ്ട ഈ ഫണ്ട് രൂപീകരിക്കുന്നത് 2009 ല്‍ നജീബ് റസാക്ക് പ്രധാനമന്ത്രി ആയിരിക്കെ ആണ്. എന്നാല്‍ ഇതില്‍ നിന്നുള്ള ഫണ്ട് നജീബ് റസാക്ക് വകമാറ്റി എന്നാണ് ആക്ഷേപം. പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു എന്ന കേസിലാണ് ഉപ്പോഴത്തെ ശിക്ഷ.
താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല എന്നാണ് നജീബ് റസാക്ക് കോടതിയ്ക്ക് മുന്നില്‍ വാദിച്ചത്. തന്റെ സാമ്പത്തിക ഉപദേഷ്ടാക്കള്‍ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു അന്നും അദ്ദേഹം വാദിച്ചു. രാജ്യം വിട്ട് ഒളിച്ചോടിയ ഝോ ലോ യെ ആണ് പ്രത്യേകമായി അദ്ദേഹം കുറ്റപ്പെടുത്തിയത്. കേസില്‍ അപ്പീല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications