കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ പ്രധാനമന്ത്രിയ്ക്ക് 22 വര്‍ഷം തടവ്; കോടികള്‍ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയ വിരുതന്‍

Google Oneindia Malayalam News

കോലാലംപുര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് കോടതി മൊത്തം 22 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അഴിമതി കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ആണ് ശിക്ഷാ വിധി.

2009 മുതല്‍ 2018 വരെ മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്നു നജീബ് റസാക്ക്. മലേഷ്യയുടെ രാഷ്ട്രീയത്തിലെ ഏറ്റവും നിര്‍ണായക സ്ഥാനമുള്ള യുഎംഎന്‍ഒ പാര്‍ട്ടിയേയും ഈ കേസ് പിടിച്ചുകുലിക്കിയിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം തുടര്‍ച്ചയായി 61 വര്‍ഷം രാജ്യം ഭരിച്ചത് യുഎംഎന്‍ഒ പാര്‍ട്ടി ആയിരുന്നു.

അധികാര ദുര്‍വിനിയോഗത്തിന് 12 വര്‍ഷവും കള്ളപ്പണം വെളുപ്പിക്കലിനും വിശ്വാസ വഞ്ചനയ്ക്കും കൂടി 10 വര്‍ഷവും ആണ് തടവ് ശിക്ഷ വിധിച്ചത്. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. അതുകൊണ്ട് 12 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. ഏഴ് കുറ്റങ്ങളാണ് നജീബ് റസാക്കിന് മേല്‍ ചുമത്തിയിരുന്നത്.

Najib Razak

47 ദശലക്ഷം റിങ്കിറ്റിന്റെ (10 ദശലക്ഷം ഡോളര്‍) അഴിമതി കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. സര്‍ക്കാരിന് കീഴില്‍ രൂപീകരിച്ച വണ്‍ മലേഷ്യ ഡെവലപ്‌മെന്റ് ബെര്‍ഹാദ് ഫണ്ടിലെ തട്ടിപ്പാണ് കേസിന് ആധാരം. രാജ്യത്തിന്റെ സാമ്പത്തിക വികാസത്തിന് ഉപയോഗിക്കേണ്ട ഈ ഫണ്ട് രൂപീകരിക്കുന്നത് 2009 ല്‍ നജീബ് റസാക്ക് പ്രധാനമന്ത്രി ആയിരിക്കെ ആണ്. എന്നാല്‍ ഇതില്‍ നിന്നുള്ള ഫണ്ട് നജീബ് റസാക്ക് വകമാറ്റി എന്നാണ് ആക്ഷേപം. പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു എന്ന കേസിലാണ് ഉപ്പോഴത്തെ ശിക്ഷ.

താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല എന്നാണ് നജീബ് റസാക്ക് കോടതിയ്ക്ക് മുന്നില്‍ വാദിച്ചത്. തന്റെ സാമ്പത്തിക ഉപദേഷ്ടാക്കള്‍ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു അന്നും അദ്ദേഹം വാദിച്ചു. രാജ്യം വിട്ട് ഒളിച്ചോടിയ ഝോ ലോ യെ ആണ് പ്രത്യേകമായി അദ്ദേഹം കുറ്റപ്പെടുത്തിയത്. കേസില്‍ അപ്പീല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Former Malaysian Prime Minister Najib Razak sentenced to 12 years of imprisonment for corruption charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X