മേക്ക് അപ്പ് ഇടൂ, ഭർത്താവിനെ വെറുപ്പിക്കാതിരിക്കൂ... സെക്സിറ്റ് ലോക്ക് ഡൗൺ ടിപ്പുകളുമായി മലേഷ്യ
ക്വാലാലംപുര്‍: ലോകമെങ്ങും കൊറോണ പ്രതിരോധത്തിന്റെ പാതയില്‍ ആണ്. പലമാര്‍ഗ്ഗങ്ങളാണ് പലരും ഉപയോഗിക്കുന്നത്. എന്തൊക്കെ ആയാലും ഈ രോഗത്തെ തടഞ്ഞുനിര്‍ത്തിയില്ലെങ്കില്‍ അത് വലിയ അപകടം ആകും എന്ന് എല്ലാവര്ക്കും അറിയാം.
അതിനിടെയാണ് കൊറോണ ബോധവത്കരണത്തിനിടെ സെക്സിസ്റ്റ് പരാമര്‍ശം നടത്തിയെന്ന ആരോപണം ആണ് ഇപ്പോള്‍ ഒരു സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. മലേഷ്യന്‍ സര്‍ക്കാരിനെതിരെയാണ് വിമര്‍ശനം.
കൊറോണ ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കുള്ള ടിപ്പുകള്‍ എന്ന നിലയില്‍ ആണ് സ്ത്രീ, കുടുംബ വികസന മന്ത്രാലയം ചില പോസ്റ്ററുകള്‍ പുറത്ത് വിട്ടത്. വീടുകളില്‍ പങ്കാളികള്‍ക്കൊപ്പം ജീവിക്കുന്ന സ്ത്രീകള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് നല്‍കാനുള്ള ടിപ്പുകള്‍ എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അതില്‍ പലതും 'സെക്സിസ്റ്റ്' പരാമര്‍ശങ്ങള്‍ ആയിരുന്നു.

ഭര്‍ത്താവിനെ വെറുപ്പിക്കരുത്/ശല്യം ചെയ്യരുത്/ദേഷ്യം ചെയ്യരുത് എന്ന മട്ടിലാണ് ഒരു പോസ്റ്റര്‍. സര്‍ക്കാസം വേണ്ടെന്നാണ് മറ്റൊരു പോസ്റ്ററില്‍ സ്ത്രീകള്‍ക്കുള്ള ഉപദേശം. വീട്ടുവസ്ത്രങ്ങള് ധരിക്കാതെ മേക്ക് അപ്പ് ഒക്കെ ഇട്ട് സുന്ദരി ആയി ഇരിക്കണം എന്നാണ് മറ്റൊരു പോസ്റ്ററിലെ ഉപദേശം. പ്രത്യേകിച്ചും വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന സ്ത്രീകള്‍ക്ക്!
എന്തിനാണ് ഈ ഉപദേശങ്ങള്‍ ഒക്കെ എന്നല്ലേ.... കുടുംബത്തിലെ തര്‍ക്കവും അടിപിടിയും ഒക്കെ ഒഴിവാക്കാന്‍ വേണ്ടിയാണത്രെ. ഇക്കാര്യങ്ങളെല്ലാം നോക്കി അടിപിടി ഒഴിവാക്കേണ്ടത് സ്ത്രീകളെന്നാണ് ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാരിന്റെ ഉപദേശം. എന്തായാലും ഇതെല്ലാം കണ്ടും കേട്ടും മിണ്ടാതിരിക്കാന്‍ അവിടത്തെ സ്ത്രീപക്ഷ സംഘടനകള്‍ തയ്യാറായിരുന്നില്ല. സര്‍ക്കാരിന്റെ പോസ്റ്ററുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനം തന്നെയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഉയര്‍ന്നത്. ഒടുവില്‍ സര്‍ക്കാര്‍ ഈ പോസ്റ്ററുകള്‍ എല്ലാം പിന്‍വലിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications