യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്ത്യന്‍ വംശജന് ജയിലിലായി
അപ്പാര്‍ട്ട്മെന്റിലെ കുളിമുറിയില്‍ നിന്നും യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കുറ്റത്തിന് ഇന്ത്യന്‍ വംശജന് സിംഗപ്പൂരില്‍ ജയിലിലായി. ഇന്തോ-മലേഷ്യന്‍ വംശജനായ തുറൈകുമരന് സുബ്രഹ്മണ്യന് ആണ് രണ്ടുമാസത്തെ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ജയിലിലായത്. കോടതിയില്‍ മാപ്പപേക്ഷിച്ചതുകൊണ്ടാണ് മുപ്പത്തിയൊന്നുകാരന്റെ ശിക്ഷ രണ്ടുമാസമായി കുറച്ചത്.
തുറൈകുമരന് അപ്പാര്‍ട്ട്മെന്റിലെ കുളിമുറിയില്‍ തന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ മോഡില്‍ ഓണ്‍ ചെയ്ത ശേഷം ഒളിച്ചുവെച്ചു. കുളിമുറിയിലെ വസ്തുക്കള്‍ക്കിടയില്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്തവിധം മൊബൈല്‍ ഫോണ്‍ തിരുകി വെക്കുകയായിരുന്നു. ഇയാള്‍ക്കുശേഷം കുളിമുറിയില്‍ കയറിയ ഇരുപത്തിയഞ്ചുകാരിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പതിയുകയും ചെയ്തു.

യുവതി കുളികഴിഞ്ഞു പോയതിനുശേഷം തുറൈകുമരന് മൊബൈല്‍ ഫോണ്‍ അവിടെനിന്നും മാറ്റി. തൊട്ടടുത്ത ദിവസം ഇരുപത്തിരണ്ടു വയസുള്ള മറ്റൊരു യുവതി കുളിമുറിയില്‍ കയറിയപ്പോള്‍ തുറൈകുമരന് ഒളിഞ്ഞുനോക്കിയതാണ് സംഭവം പുറത്താകാന്‍ കാരണമായത്. തുറൈകുമരനെ കൈയ്യോടെ പിടികൂടിയ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ പരാതി അന്വേഷിക്കുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് വീഡിയോ കണ്ടെടുത്തു. വിവാഹിതനായ ഇയാളുടെ പ്രവര്‍ത്തി നീചമാണെന്നും കൂടിയ ശിക്ഷയായ ഒരുവര്‍ഷത്തെ തടവു നല്‍കണമെന്നും വാദിഭാഗം ആവശ്യപ്പെട്ടെങ്കിലും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചതോടെ പ്രതിക്ക് 2 മാസത്തെ ശിക്ഷ നല്‍കുകയായിരുന്നു.
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications