ക്രൂരതയുടെ പര്യായം; മലേഷ്യന്‍ യുവാവ് 15കാരിയായ സ്വന്തം മകളെ പീഡിപ്പിച്ചത് 600ലേറെ തവണ!

  • Posted By:
Subscribe to Oneindia Malayalam

ക്വലാലംപൂര്‍: മലേഷ്യക്കാരനായ യുവാവ് സ്വന്തം മകളെ 600 ലേറെ തവണ ബലാല്‍സഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയതായി കേസ്. 36കാരനായ യുവാവാണ് ഇപ്പോള്‍ 15കാരിയായ മകളോട് ഈ കൊടുക്രൂരത ചെയ്തതായി മലേഷ്യന്‍ കോടതി കണ്ടെത്തിയത്. രണ്ടുവര്‍ഷത്തിനിടയിലാണ് പെണ്‍കുട്ടി ഇത്രയേറെ തവണ പീഡനത്തിനിരയായത്.

2015ല്‍ കുട്ടിയുടെ അമ്മയുമായി വേര്‍പിരിഞ്ഞ ശേഷമായിരുന്നു പീഡനത്തിന്റെ തുടക്കമെന്ന് പ്രൊസിക്യൂട്ടര്‍ അയ്മി സ്യസ്‌വാനി സര്‍മിന്‍ പറഞ്ഞു. തന്റെ രണ്ട് അനുജത്തിമാരെ കൂടി ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് തനിക്കെതിരേ നടന്ന അതിക്രമത്തെ കുറിച്ച് കുട്ടി അമ്മയോട് പറഞ്ഞത്. സംഭവമറിഞ്ഞ അമ്മ ഉടന്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. പോലിസ് ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു.

rape-latest-19

മലേഷ്യയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ വേണ്ടത്ര നിയമങ്ങളില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ ക്രൂരതകളുടെ വാര്‍ത്ത പുറത്തെത്തിയിരിക്കുന്നത്. ഇവിടെ ഓരോ ദിവസവും ശരാശരി 10 സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

English summary
A Malaysian man was charged on Thursday with more than 600 counts of raping and sodomizing his teenaged daughter, prompting calls for greater protection for women and girls
Please Wait while comments are loading...