മലേഷ്യന്‍ വിമാനം കാണാതായിട്ട് 100 ദിവസം
239 യാത്രക്കാരുമായി ആ ബോയിങ് വിമാനം അപ്രത്യക്ഷമായിട്ട് 100 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. യാത്രക്കാരെല്ലാം മരിച്ചതായി കണക്കാക്കുന്നുവെന്ന് മലേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. എങ്കിലും എവിടെയാണ് ആ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍... ഒന്നും ബാക്കിയാക്കാതെ ആ വിമാനം എങ്ങോട്ട് പോയി?
മാര്‍ച്ച് 8 നാണ് കൊലാംപൂരില് നിന്ന് ചൈനയിലെ ബീജിങിലേക്ക് എംഎച്ച് 370 എന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്നത്. മണിക്കൂറുകള്‍ക്കം എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നെ ഒരു വിവരവും ഇല്ല.

എങ്ങോട്ടായിരിക്കും ആ വിമാനം പോയിരിക്കുക. കടലിന്റെ അഗാധതകളില്‍ എവിടേയെങ്കിലും മുങ്ങിക്കിടക്കുന്നുണ്ടോ... അതോ പൂര്‍ണമായും കത്തിയെരിഞ്ഞ് പോയോ? തീവ്രവാദികള്‍ വിമാനം തട്ടിയെടുത്ത് എവിടെയെങ്കിലും ഒളിപ്പിച്ച് വച്ചിട്ടുണ്ടോ?
ഹോളിവുഡ് സിനിമാക്കഥകള്‍ പോലെ അജ്ഞാത പരീക്ഷണങ്ങള്‍ക്കായി ഏതെങ്കിലും ശക്തികള്‍ തട്ടിയെടുത്തതാകുമോ ആ വിമാനത്തെ. കഥകള്‍ പലതാണ് പ്രചരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ മേഖലയില്‍ എവിടെയെങ്കിലും ആയിരിക്കും വിമാനം തകര്‍ന്ന് വീണതെന്ന നിഗമനത്തിലാണ് തിരച്ചില്‍ നടത്തിയിരുന്നത്. നാല്പതിലേറെ രാജ്യങ്ങള്‍ പങ്കെടുത്ത തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല.
വിമാനത്തിനായുള്ള തിരച്ചില്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ചൈനീസ് പൗരന്മാരായിരുന്നു വിമാനത്തിലെ . യാത്രക്കാരില്‍ അധികവും. അതിനാല്‍ ചൈനീസ് സര്‍ക്കാര്‍ അവരുടേതായ രീതിയില്‍ തിരച്ചില്‍ തുടരുന്നുണ്ട. വിമാനത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നാണ് മലേഷ്യന്‍ സര്‍ക്കാര്‍ ഇപ്പോഴും അവകാശപ്പെടുന്നത്. വിമാനത്തിനായുള്ള തിരച്ചില്‍ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണവര്‍.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications