സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച മകളെ റോഡരികില്‍ അമ്മ ചങ്ങലയിട്ട് പൂട്ടിയിട്ടു
കോലാലംപൂര്‍: സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച എട്ട് വയസ്സുകാരിയെ ആടിനെ കെട്ടിയിടുന്ന കുറ്റിയില്‍ ചങ്ങലയിട്ട് പൂട്ടിയിട്ട അമ്മയെ മലേഷ്യന്‍ പോലീസില്‍ കസ്റ്റഡിയില്‍ എടുത്തു. തെരുവിലെ റോഡിലാണ് പെണ്‍കുട്ടിയെ പൂട്ടിയിട്ടത്.
സ്‌കൂള്‍ യൂണിഫോം ധരിച്ച് കാലില്‍ ചങ്ങലയ്ക്കിട്ട് പൂട്ടിയ പെണ്‍കുട്ടിയെ കണ്ട യാത്രക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. കാലില്‍ ചങ്ങല കിടക്കുന്നതിനാല്‍ കുട്ടിയ്ക്ക് അനങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.

സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച കുട്ടിയെ അമ്മയാണ് കെട്ടിയിട്ടത് എന്ന് കുട്ടി പോലീസിനോട് പറഞ്ഞു. പത്ത് മിനിട്ടിനു ശേഷം അമ്മ തിരിച്ചെത്തുകയും കാലില്‍ നിന്നും ചങ്ങല അഴിച്ച് മാറ്റുകയും ചെയ്തു. കുട്ടിയെ കെട്ടിയിട്ടത് താന്‍ തന്നെയാണെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. ഇരുവരെയും അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്.












Click it and Unblock the Notifications