കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനത്തിന് കാരണം ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം... ഇത് മലേഷ്യന്‍ കണ്ടെത്തല്‍

Google Oneindia Malayalam News

ക്വാലാലംപുര്‍: ഭൂചലനത്തിന് കാരണം സ്ത്രീകള്‍ ജീന്‍സ് ധരിയ്ക്കുന്നതാണെന്ന് അടുത്തിടെയാണ് ഒരു പാകിസ്താനി ഇസ്ലാമിക പണ്ഡിതന്‍ പറഞ്ഞത്. അത് വലിയ വിവാദവും ചര്‍ച്ചയും ഒക്കെ ആയി.

എന്നാല്‍ കഴിഞ്ഞ ദിവസം മലേഷ്യയില്‍ ഉണ്ടായ ഭൂചലനത്തിന് കാരണം എന്താണെന്നാണല്ലേ പറയുന്നത്. വിദേശ വിനോദ സഞ്ചാരികള്‍ വിശുദ്ധ സ്ഥലത്ത് അഴിഞ്ഞാടിയതാണ് പ്രകൃതി ക്ഷോഭിയ്ക്കാന്‍ കാരണം എന്നാണ് ആക്ഷേപം. മലേഷ്യന്‍ അധികൃതര്‍ തന്നെയാണ് ഇങ്ങനെയൊരു ആക്ഷേപം ഉന്നയിച്ചിരിയ്ക്കുന്നത്.

Mount Kinabalu

മലേഷ്യയിലെ മൗണ്ട് കിനാബലുവിലാണ് കഴിഞ്ഞ ദിവസം റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 16 പേര്‍ക്കാണ് ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.

ഭൂചലനം ഉണ്ടാകുന്നതിനും ഒരാഴ്ച മുമ്പാണ് ഒരു സംഘം വിദേശ വിനോദ സഞ്ചാരികള്‍ അവിടെയെത്തിയത്. മലമുകളില്‍ നഗ്നരായി നില്‍ക്കുന്ന ചിത്രം ടൂറിസ്റ്റുകള്‍ തന്നെ എടുത്തതാണ്. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു.

തങ്ങള്‍ ഏറെ പവിത്രമായി കരുതുന്ന സ്ഥലത്ത് ടൂറിസ്റ്റുകള്‍ നടത്തിയ അഴിഞ്ഞാട്ടമാണ് പ്രകൃതി കോപിയ്ക്കാന്‍ കാരണമെന്നാണ് പ്രദേശത്തെ തദ്ദേശീയരായ ആദിവാസികളും കരുതുന്നത്. പത്ത് പോത്തിന്‍ തലകളാണത്രെ മലൈദവങ്ങളെ പ്രീതിപ്പെടുത്താനായി മൂപ്പന്‍ ടൂറിസ്റ്റുകളോട് ആവശ്യപ്പെടുന്നത്.

മലേഷ്യയിലെ സബാ സംസ്ഥാനത്താണ് ഇത്. ഈ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായ താന്‍ ശ്രീ ജോസഫ് പൈറിന്‍ പോലും വിശ്വസിയ്ക്കുന്നത് ഇങ്ങനെയൊക്കെ തനനെയാണ്. അഞ്ച് ടൂറിസ്റ്റുകളെ പ്രതിചേര്‍ത്ത് പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Malaysian officials have blamed ten Western tourists who stripped on one of the country's most sacred mountains for causing an earthquake that killed more than 16 people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X