കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേരാന്‍ 14 കാരി... ഒടുവില്‍ പോലീസ് പിടിയില്‍

  • By Soorya Chandran
Google Oneindia Malayalam News

കോലാലംപൂര്‍: ലോകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സംഘടനയോട് പെണ്‍കുട്ടികള്‍ക്ക് എന്തുകൊണ്ടാണ് ഇത്രയും പ്രിയം... അടുത്തിടെ പുറത്ത് വരുന്ന വാര്‍ത്തകള്‍ കേട്ടാല്‍ ഇങ്ങനെ ചോദിച്ച് പോകും.

ഏറ്റവും ഒടുവില്‍ വരുന്ന വാര്‍ത്ത മലേഷ്യയില്‍ നിന്നാണ്. 14 കാരിയായ പെണ്‍കുട്ടി ഐസിസില്‍ ചേരുന്നതിനായി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ പിടിയിലായി.

ISIS

കോലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് പെണ്‍കുട്ടി പിടിയിലായത്. കെയ്‌റോയിലേക്കുള്ള വിമാനത്തില്‍ പറക്കാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘത്തിന്റെ പിടിയിവായത്.

കെയ്‌റോയിലുളള മലേഷ്യന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിയുടെ പദ്ധതിയെന്ന് പോലീസ് പറയുന്നു. കെയ്‌റോയില്‍ നിന്ന് വിവാഹശേഷം ഇസ്താംബുള്‍ വഴി സിറിയയിലേക്ക് കടക്കാനായിരുന്നത്രെ പദ്ധതി.

വീട്ടുകാര്‍ അറിയാതെ ആയിരുന്നു പെണ്‍കുട്ടിയുടെ നീക്കം. രണ്ട് മലേഷ്യന്‍ തീവ്രവാദികളുമായി പിടിയിലായ പെണ്‍കുട്ടിക്ക് ബന്ധമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് നിന്ന് ഇത്തരത്തില്‍ യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംഘത്തിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

പെണ്‍കുട്ടി വിവാഹം കഴിക്കാനിരുന്ന യുവാവിന് 22 കാരനാണ്. ഇയാള്‍ കെയ്‌റോയിലെ അല്‍ അസര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണെന്നാണ് വിവരം.

2013 ഫെബ്രുവരി മുതല്‍ മലേഷ്യയില്‍ നിന്ന് 68 പേരെയാണ് ഐസിസില്‍ ചേരാനുള്ള ശ്രമത്തിനിടെ പോലീസ് അറസ്റ്റ് ചെയ്തത്.

English summary
Malaysian police detain 14-year-old girl trying to join ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X