ടൂറിസ്റ്റുകളുമായി പോയ ബോട്ട് കാണാതായി; രാജ്യത്തെ കാത്തിരിയ്ക്കുന്നത് ദുരന്തവാര്‍ത്ത!!
ക്വാലാമ്പൂര്‍: 31 ടൂറിസ്റ്റുകളുമായി പോയ മലേഷ്യന്‍ ബോട്ട് കടലില്‍ കാണാതായി. 28 ചൈനീസ് പൗരന്മാരുള്‍പ്പെടെ 31 പേരെയാണ് കാണാതായിട്ടുള്ളത്. കിഴക്കന്‍ മലേഷ്യയിലെ കോട്ടകിനാബലുവില്‍ നിന്ന് ടൂറിസ്റ്റ് ദ്വീപായ പുലാവു മെന്‍ഗലം ദ്വീപിലേയ്ക്ക് യാത്രക്കാരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ബോട്ട് അപകടത്തില്‍പ്പെട്ടതായി മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയാണ് അറിയിച്ചത്. എട്ട് കപ്പലുകള്‍, രണ്ട് വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ ചേര്‍ന്ന് കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

20 ചൈനീസ് പൗരന്മാരെ കാണാതായന്നെ് വിവരം ലഭിച്ചതായി കോട്ടകിനാബലുവിലെ ചൈനീസ് കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്യുന്നു.
Tourist boat carrying 31 goes missing in Malasia https://t.co/8f9w5EgmZr ^ITV pic.twitter.com/TzFHXA5Jl1
— The Page (@_ThePage) January 29, 2017


Click it and Unblock the Notifications