കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിദ്വീപില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി, സ്വാഗതം ചെയ്ത് യമീന്‍ പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല

പ്രസിഡന്റ് അബ്ദുള്ള യമീന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്

Google Oneindia Malayalam News

മാലി: അടിയന്തരാവസ്ഥ തുടരുന്ന മാലിദ്വീപില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യ വിഷയത്തില്‍ ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയുമായി മാലിദ്വീപ് ഇടഞ്ഞു നില്‍ക്കുകയാണെന്ന് സൂചനയുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവും പ്രസിഡന്റ് അബ്ദുള്ള യമീന്‍ ഉന്നയിച്ചിരുന്നു. ഇത് ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്. അനാവശ്യമായി തങ്ങളെ മാലിദ്വീപ് പ്രകോപിപ്പിക്കുകയാണ് എന്ന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഉറപ്പായി

തിരഞ്ഞെടുപ്പ് ഉറപ്പായി

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാലിദ്വീപിലെ പ്രതിസന്ധികളെല്ലാം പരിഹാരമാകുമെന്ന് ഉറപ്പായിട്ടുണ്ട്. പ്രസിഡന്റ് അബ്ദുള്ള യമീന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സമ്മര്‍ദവും ഇതിന് പിന്നിലുണ്ടെന്ന് സൂചനയുണ്ട്. അതേസമയം യമീനിന്റെ നിര്‍ദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് തീരുമാനിച്ചതെന്നും സൂചനയുണ്ട്.

പ്രതിപക്ഷം ഉണ്ടാവുമോ?

പ്രതിപക്ഷം ഉണ്ടാവുമോ?

തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മത്സരിക്കാനാവുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. യമീനിന് താല്‍പര്യമില്ലാത്തവര്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. മുഹമ്മദ് നഷീദിനാവും ഇക്കാര്യം ഏറെ തിരിച്ചടിയാവുക. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ ഇതുവരെ പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചിട്ടുമില്ല.

സ്വതന്ത്ര പോരാട്ടം

സ്വതന്ത്ര പോരാട്ടം

സ്വതന്ത്രവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് പോരാട്ടമാണ് നടക്കുകയെന്ന് യമീന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതെല്ലാം ജനാധിപത്യത്തിന് അത്യാവശ്യമാണെന്നും യമീന്‍ പറഞ്ഞു. അടിയന്തരവാസ്ഥയെ തുടര്‍ന്ന് ജനവികാരം എതിരായതിനാല്‍ യമീന്‍ പറഞ്ഞത് പോലെ പ്രവര്‍ത്തിക്കുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര സമ്മര്‍ദം

അന്താരാഷ്ട്ര സമ്മര്‍ദം

അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദം നേരത്തെ തന്നെ മാലിദ്വീപില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് മാലിദ്വീപിലേക്ക് വരാമെന്ന് യമീന്‍. എല്ലാ വിധ സഹായവും വിദേശ രാജ്യങ്ങളില്‍ നിന്ന് ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പ്രതികരണം

ഇന്ത്യയുടെ പ്രതികരണം

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. മാലിദ്വീപുമായി ഇന്ത്യ ഇടഞ്ഞെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ നടത്തിയ വിമര്‍ശനം അതിരുകടന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. നേരത്തെ മാലിദ്വീപ് പ്രശ്‌നം അവര്‍ തന്നെ പരിഹരിക്കട്ടെ എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. അതേസമയം യമീനിനെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

അടിയന്തരാവസ്ഥ നീട്ടി

അടിയന്തരാവസ്ഥ നീട്ടി

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ യമീന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ കാലാവധി 30 ദിവസം കൂടി നീട്ടിയിട്ടുണ്ട്. ഇതിനെതിരെ ഇന്ത്യ പ്രതികരിച്ചിരുന്നു. മാലിദ്വീപ് എത്രയും പെട്ടെന്ന് ജനാധിപത്യത്തിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും അടിയന്തരാവസ്ഥ ഇല്ലാതാവുമെന്ന് കരുതുന്നുവെന്നും ഇന്ത്യ പറഞ്ഞിരുന്നു.

മറുപടി

മറുപടി

ഇന്ത്യയുടെ പരാമര്‍ശം നിരുത്തരവാദപരമാണെന്ന് മാലിദ്വീപ് ഭരണകൂടം വിമര്‍ശിച്ചിരുന്നു. കാര്യങ്ങള്‍ അറിയാതെയുള്ള പ്രതികരണം ആണ് അതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മാലിദ്വീപ് വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. അതൊന്നും ഇന്ത്യക്ക് മനസിലായിട്ടില്ല. അടിയന്തരാവസ്ഥ അനിവാര്യമായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരെ മാലിദ്വീപ്: രാജ്യത്തെ വസ്തുുതകൾ വളച്ചൊടിക്കുന്നു, പ്രസ്താവന ചൊടിപ്പിച്ചു!ഇന്ത്യയ്ക്കെതിരെ മാലിദ്വീപ്: രാജ്യത്തെ വസ്തുുതകൾ വളച്ചൊടിക്കുന്നു, പ്രസ്താവന ചൊടിപ്പിച്ചു!

നിങ്ങളും ക്വിറ്റ് ഇന്ത്യാപ്രസ്ഥാനത്തില്‍ ചേര്‍ന്നോ, നീരവിന്‍റെ തട്ടിപ്പില്‍ ട്രോളുമായി സുപ്രീംകോടതിനിങ്ങളും ക്വിറ്റ് ഇന്ത്യാപ്രസ്ഥാനത്തില്‍ ചേര്‍ന്നോ, നീരവിന്‍റെ തട്ടിപ്പില്‍ ട്രോളുമായി സുപ്രീംകോടതി

ആദിവാസിയെന്ന് വിളിക്കരുത്.... നമ്മുടെ അനുജൻ, മധുവിന്റെ കൊലപാതകത്തിൽ മമ്മൂട്ടിആദിവാസിയെന്ന് വിളിക്കരുത്.... നമ്മുടെ അനുജൻ, മധുവിന്റെ കൊലപാതകത്തിൽ മമ്മൂട്ടി

English summary
maldives announces election in september
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X