കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധിയൊടുങ്ങാതെ മാലിദ്വീപ്: പ്രസിഡന്റ് യമീൻ പ്രതിപക്ഷ എംപിമാരെ തടവിലാക്കി

Google Oneindia Malayalam News

മാലി: ഒരു മാസം പിന്നിടുമ്പോഴും മാലിദ്വീപ് പ്രതിസന്ധി രൂക്ഷമായി തുടരുന്നു. അടിയന്തരാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരമായ മാലിയിലും മറ്റ് നഗരങ്ങളിലും പ്രസിഡന്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെ ഒമ്പത് രാഷ്ട്രീയ തടവുകാരെ വിട്ടയ്ക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് മാലിദ്വീപിൽ പ്രതിസന്ധി ആരംഭിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് പാലിക്കാൻ തയ്യാറാവാതിരുന്ന പ്രസിഡന്റ് അബ്ദുള്ളാ യമീന്‍ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ കൂടി പ്രഖ്യാപിച്ചതോടെ പ്രതിസന്ധി കനക്കുകയായിരുന്നു.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിസന്ധി പരിഹരിക്കാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും പുറത്തുനിന്നുള്ള ഇടപെടലിനെതിരെ ചൈനയാണ് ആദ്യം രംഗത്തത്തിയത്. ഇന്ത്യ ഇടപെട്ടാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന താക്കീതും ചൈന നൽകുകയായിരുന്നു. ഇന്ത്യൻ സൈന്യം ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യമാണ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ആവശ്യപ്പെട്ടത്.

 പ്രതിപക്ഷ എംപിമാർ അറസ്റ്റിൽ

പ്രതിപക്ഷ എംപിമാർ അറസ്റ്റിൽ


എംപിമാർ അറസ്റ്റിൽ‍ നേരത്തെ പ്രതിപക്ഷാംഗങ്ങളെ തടവിലാക്കിയതിന് പിന്നാലെ കൂടുതൽ എംപിമാരെയാണ് മാലിദ്വീപ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പ്രതിപക്ഷത്തുള്ള മൂന്ന് എംപിമാരാണ് ഇപ്പോൾ‍ അറസ്റ്റിലായിട്ടുള്ളത്. അബ്ദുള്ള ഷാഹിദ്, അബ്ദുള്ളാ റിയാസ്, അബ്ദുള്ളാ ലത്തീഫ് എന്നിവരുൾപ്പെടെ ആറ് പ്രതിപക്ഷ എംപിമാരാണ് അറസ്റ്റിലായിട്ടുള്ളത്.

 യമീനിന്റെ നേരിട്ടുള്ള നിര്‍ദേശം

യമീനിന്റെ നേരിട്ടുള്ള നിര്‍ദേശം

രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം തുടരുന്ന സാഹചര്യത്തിൽ മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ളാ യമീന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് വാർത്താ ഏജന്‍സി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അദാലത്ത് അലി സഹീർ അലിയെ ഉദ്ധരിച്ചാണ് വാർത്താ ഏജൻ‍സി റിപ്പോർട്ട്.

 കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം

കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം


പ്രതിപക്ഷ എംപിമാരുടെ അറസ്റ്റിന് പിന്നാലെ എംപിമാരുടെ കുടുബാംഗങ്ങളെയും പോലീസ് ഉപദ്രവിക്കുകയും ചെയ്തിരുന്നു. അടുത്തു നിന്ന് പെപ്പർ‍ സ്പ്രേ ഉപയോഗിച്ചുവെന്നും മാധ്യമ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി ആദ്യവാരമാണ് സർക്കാർ‍ തടവിലാക്കിയ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനായി സുപ്രീം കോടതി ഉത്തരവിടുന്നത്. ഉത്തരവ് പാലിക്കാന്‍ തയ്യാറാവാതിരുന്ന പ്രസിഡന്റ് ഉത്തരവ് പുറപ്പെടുവിച്ച രണ്ട് ജഡ്ജിമാരെയും അറസ്റ്റ് ചെയ്ത് തടവിലാക്കുകയായിരുന്നു.

 വിനോദ സഞ്ചാരമേഖലയ്ക്ക് തിരിച്ചടി

വിനോദ സഞ്ചാരമേഖലയ്ക്ക് തിരിച്ചടി

മാലി ദ്വീപിലെ രാഷ്‍ട്രീയ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് രാജ്യത്തെ വിനോദസഞ്ചാരമേഖലെയാണ്. പ്രതിസന്ധി ഉടലെടുത്തതോടെ ടൂർ ഓപ്പറേറ്റർ‍മാര്‍‍ വിനോദസഞ്ചാരികളുടെ ബുക്കിംഗ് ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല. രാജ്യത്തെ ഭൂരിഭാഗം ഹോട്ടലുകളും റിസോർട്ടുകള്‍ക്കും വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. പ്രതിദിനം 40 ശതമാനത്തോളം റൂം ബുക്കിംഗാണ് റദ്ദാക്കിയിട്ടുണ്ട്. ഇത് ഹോട്ടൽ ജീവനക്കാരെയാണ് പ്രതികൂലമായി ബാധിക്കുന്നത്.

മാലി ദ്വീപിലെ രാഷ്‍ട്രീയ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് രാജ്യത്തെ വിനോദസഞ്ചാരമേഖലെയാണ്. പ്രതിസന്ധി ഉടലെടുത്തതോടെ ടൂർ ഓപ്പറേറ്റർ‍മാര്‍‍ വിനോദസഞ്ചാരികളുടെ ബുക്കിംഗ് ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല. രാജ്യത്തെ ഭൂരിഭാഗം ഹോട്ടലുകളും റിസോർട്ടുകള്‍ക്കും വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. പ്രതിദിനം 40 ശതമാനത്തോളം റൂം ബുക്കിംഗാണ് റദ്ദാക്കിയിട്ടുണ്ട്. ഇത് ഹോട്ടൽ ജീവനക്കാരെയാണ് പ്രതികൂലമായി ബാധിക്കുന്നത്.

 45 ദിവസത്തെ അടിയന്തരാവസ്ഥ

45 ദിവസത്തെ അടിയന്തരാവസ്ഥ


മാലിദ്വീപിൽ‍ ആദ്യം 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് 15 ദിവസം പൂർത്തിയായതോടെ ഫെബ്രുവരി 20ന് അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് കൂടി നീട്ടുകയായിരുന്നു. പാർലമെന്റിൽ‌ പ്രതിപക്ഷാംഗങ്ങളുടെ എതിർപ്പിനിടെയായിരുന്നു ഈ നീക്കം. രാജ്യത്തെ സ്ഥിതി രാജ്യസുരക്ഷയ്ക്കും ഭരണഘടനാ പ്രതിസന്ധിയ്ക്കും ഇടയാക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രസിഡന്റ് അബ്ദുള്ളാ യമീന്റെ നീക്കം.

കൈത്തടത്തിൽ മറുകുണ്ടെങ്കിൽ സമ്പന്നരാകും!! എന്താണ് മോമോളജി നിങ്ങളെക്കുറിച്ച് പറയുന്നത്കൈത്തടത്തിൽ മറുകുണ്ടെങ്കിൽ സമ്പന്നരാകും!! എന്താണ് മോമോളജി നിങ്ങളെക്കുറിച്ച് പറയുന്നത്

English summary
Protests against Maldives President Abdulla Yameen have intensified in capital Male and other cities in the last few days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X