Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിദ്വീപില്‍ 30 ദിവസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

മാലിദ്വീപ്: ദേശീയ സുരക്ഷയുടെ ഭാഗമായി മാലിദ്വീപില്‍ 30 ദിവസത്തേക്ക് അടിയന്തിരാവസഥ പ്രഖ്യാപിച്ചു. മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള ഗയൂമിനെതിരെ ഉണ്ടായ വധശ്രമത്തെ തുടര്‍ന്നാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ബുധനാഴ്ച 12 മണിയ്ക്ക് ആരംഭിക്കുന്ന അടിയന്തിരാവസ്ഥ 30 ദിവസത്തേക്ക് നീണ്ടു നില്‍കും.

പ്രസിഡന്റ് അബ്ദുള്ള ഗയൂമിന്റെ വസതിക്ക് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ബോംബ് കണ്ടെടുത്തതാണ് പെട്ടെന്നുള്ള അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന് കാരണം. സുരക്ഷ ജീവനക്കാര്‍ ബോംബ് നിര്‍ജീനമാക്കിയതിനാല്‍ അപകടം ഒഴിവായി.

സെപ്റ്റംബര്‍ മാസത്തില്‍ പ്രസിഡന്റിനെതിരെയുണ്ടായ വധ ശ്രമത്തില്‍ നിന്നാണ് മാലിദ്വീപില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കേസില്‍ മാലിദ്വീപ് വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിരുന്നു.

നിശബ്ദതയുടെ 30 ദിവസങ്ങള്‍

നിശബ്ദതയുടെ 30 ദിവസങ്ങള്‍

ദേശീയ സുരക്ഷയുടെ ഭാഗമായി മാലിദ്വീപില്‍ 30 ദിവസത്തേക്ക് അടിയന്തിരാവസഥ പ്രഖ്യാപിച്ചു.

ഭരണഘടനാ നിയമപ്രകാരം

ഭരണഘടനാ നിയമപ്രകാരം

ഭരണഘടനയിലെ ആര്‍ട്ടികിള്‍ 253 പ്രകാരമാണ് മാലിദ്വീപില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

അബ്ദുള്ള ഗയൂമിനെതിരെ ഉണ്ടായ വധശ്രമം

അബ്ദുള്ള ഗയൂമിനെതിരെ ഉണ്ടായ വധശ്രമം

സെപ്റ്റംബര്‍ 28 നടന്ന അപകടത്തില്‍ നിന്നും പ്രസിഡന്റ് അബ്ദുള്‍ ഗയൂം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഭാര്യക്കും സഹായിക്കും ബോഡി ഗാര്‍ഡിനും പരിക്ക് പറ്റിയിരുന്നു.

 വൈസ് പ്രസിഡന്റ് അറസ്റ്റലായിരുന്നു

വൈസ് പ്രസിഡന്റ് അറസ്റ്റലായിരുന്നു

തെളിവുകളുടെ അടിസ്ഥാനത്തില്‍ വൈസ് പ്രസിഡന്റിനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബുധനാഴ്ച ബോംബ് കണ്ടെത്തി

ബുധനാഴ്ച ബോംബ് കണ്ടെത്തി

നിര്‍ത്തിയിട്ട കാറിനരികില്‍ നിന്നും ബോംബ് കണ്ടെത്തിയതാണ് പെട്ടെന്നുള്ള അടിയന്തിരാവസ്ഥക്ക് കാരണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+