കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിദ്വീപില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു, പൊതുതിരഞ്ഞെടുപ്പിലെ ജയം ലക്ഷ്യമെന്ന് അബ്ദുള്ള യമീന്‍!

രാജ്യത്ത് ഇപ്പോഴും സര്‍ക്കാരിന് ഭീഷണിയുണ്ടെന്ന് യമീന്‍ പറയുന്നു

Google Oneindia Malayalam News

മാലി: നീണ്ട 45 ദിവസത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് ശേഷം മാലിദ്വീപില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. സെപ്റ്റംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലെ ജയം ലക്ഷ്യമിട്ടാണ് പ്രസിന്റ് അബ്ദുള്ള യമീന്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതെന്നാണ് സൂചന. അടിയന്തരാവസ്ഥയെ തുടര്‍ന്ന് ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം യമീന്‍ അട്ടിമറിച്ചു എന്ന് വ്യാപകമായി ആരോപണമുയര്‍ന്നിരുന്നു. സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രക്ഷോഭങ്ങള്‍ അടിയന്തരാവസ്ഥയുടെ പേരില്‍ അദ്ദേഹം അടിച്ചമര്‍ത്തുകയും ചെയ്തിരുന്നു. നേരത്തെ തടവിലിട്ടിരിക്കുന്ന പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

പ്രതിസന്ധിയൊടുങ്ങാതെ മാലിദ്വീപ്: പ്രസിഡന്റ് യമീൻ പ്രതിപക്ഷ എംപിമാരെ തടവിലാക്കിപ്രതിസന്ധിയൊടുങ്ങാതെ മാലിദ്വീപ്: പ്രസിഡന്റ് യമീൻ പ്രതിപക്ഷ എംപിമാരെ തടവിലാക്കി

1

ഇവരെ വിട്ടയക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയ യമീന്‍ സൈന്യത്തെ ഉപയോഗിച്ച് ജഡ്ജിയെ അടക്കം തടവിലാക്കുകയും ചെയ്തു. അടിയന്തരാവസ്ഥ ഒരുമാസം പിന്നിട്ടപ്പോള്‍ പിന്‍വലിക്കുമെന്ന് കരുതിയെങ്കിലും പിന്നെയും 15 ദിവസം കൂടി അദ്ദേഹം നീട്ടിയത് സുഹൃദ് രാജ്യങ്ങളില്‍ നിന്ന് വലിയ രീതിയില്‍ വിമര്‍നത്തിന് കാരണമായിരുന്നു. ഇന്ത്യ ഈ വിഷയത്തില്‍ മാലിദ്വീപിന് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാലിദ്വീപ് പിന്നീട് ഇന്ത്യയുമായി തെറ്റുന്നതാണ് കണ്ടത്. ഇന്ത്യ സംഘടിപ്പിച്ച നാവിക അഭ്യാസത്തില്‍ നിന്ന് പിന്‍മാറുകയും ചൈനയോട് കൂടുതല്‍ അടുക്കുകയും ചെയ്തത് അബ്ദുള്ള യമീനിനോട് ഇന്ത്യ ഇടയാന്‍ കാരണമായി. ഈ ബന്ധം ഇനി നന്നാവുമോ എന്ന് ഉറപ്പില്ല.

2

അതേസമയം പ്രതിപക്ഷ മുഹമ്മദ് നഷീദ് പ്രസിഡന്റായി കാണാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതുകൊണ്ട് സെപ്റ്റംബറിലെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. നഷീദ് ജയിച്ചാല്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ മാലിദ്വീപില്‍ സംരക്ഷിക്കപ്പെടും. യമീന്‍ ജയിച്ചാല്‍ പിന്നെ രാഷ്ട്രീയമായി നഷീദിന് ഒരു തിരിച്ചുവരവ് അസാധ്യമാകും. എന്നാല്‍ യമീന്‍ തോറ്റാല്‍ ഏറവും വലിയ തിരിച്ചടി ലഭിക്കുക അദ്ദേഹത്തിനായിരിക്കും. അതുകൊണ്ട് കടുത്ത പോരാട്ടം തന്നെയാകും തിരഞ്ഞെടുപ്പില്‍ നടക്കുക. രാജ്യത്ത് ഇപ്പോഴും സര്‍ക്കാരിന് ഭീഷണിയുണ്ടെന്നാണ് യമീന്‍ പറയുന്നത്. എന്നാല്‍ സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ ഉറപ്പില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുകയാണെന്ന് യമീന്‍ പറഞ്ഞു.

ഇന്ത്യക്കെതിരെ മാലിദ്വീപ് തുറന്ന പോരിന്, നാവികാഭ്യാസത്തില്‍ പങ്കെടുക്കില്ല, പിന്നില്‍ ചൈനയെന്ന് സൂചനഇന്ത്യക്കെതിരെ മാലിദ്വീപ് തുറന്ന പോരിന്, നാവികാഭ്യാസത്തില്‍ പങ്കെടുക്കില്ല, പിന്നില്‍ ചൈനയെന്ന് സൂചന

ഹസിന്റെ കള്ളക്കളികള്‍ പൊളിയുന്നു, ഷമി ബാങ്ക് അക്കൗണ്ട് രേഖകള്‍ പുറത്തുവിട്ടു! കൈപറ്റിയത് ഒരു ലക്ഷം!ഹസിന്റെ കള്ളക്കളികള്‍ പൊളിയുന്നു, ഷമി ബാങ്ക് അക്കൗണ്ട് രേഖകള്‍ പുറത്തുവിട്ടു! കൈപറ്റിയത് ഒരു ലക്ഷം!

English summary
Maldives President Abdulla Yameen lifts state of emergency after 45 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X