കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര കാര്യങ്ങളിൽ‍ ഇടപെടരുത്!! ഇന്ത്യയ്ക്ക് താക്കീതുമായി മാലിദ്വീപ് സർക്കാർ

Google Oneindia Malayalam News

മാലി: മാലിദ്വീപിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മാലിദ്വീപ്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നാണ് താക്കീത്. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് വിഘാതമാകുന്ന ഒരു നീക്കവും ഇന്ത്യ നടത്തരുതെന്നും മാലദ്വീപ് ചൂണ്ടിക്കാണിക്കുന്നു. മാലിദ്വീപിലെ അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് കൂടി നീട്ടിയതിൽ ഇന്ത്യ നിരാശ രേഖപ്പെടുത്തിയതിനെ തുടർന്നാണ് താക്കീത്. വ്യാഴാഴ്ച രാത്രി ഇന്ത്യയ്ക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം ഇന്ത്യ വസ്തുുതകള്‍ വളച്ചൊടിക്കുകയാണെന്ന ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്.

നേരത്തെ ഫെബ്രുവരി അഞ്ചിനാണ് മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മാര്‍ച്ച് 22 വരെയാണ് മാലിദ്വീപിൽ അടിയന്തരാസ്ഥ തുടരുക. മാലിദ്വീപിൽ യമീൻ ഭരണകുടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയ അമേരിക്ക രാജ്യത്ത് നിയമവാഴ്ച പുനഃസ്ഥാപിക്കാൻ നിര്‍ദേശിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നീക്കവും യമീൻ തള്ളിക്കളഞ്ഞിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദ്ദം ശക്തമായെങ്കിലും അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിനും നിയമവാഴ്ച പുനഃസ്ഥാപിക്കുന്നതിനും യമീൻ വഴങ്ങാൻ തയ്യാറായിരുന്നില്ല.

ആഭ്യന്തരകാര്യങ്ങളിൽ‍ ഇടപെടരുത്

ആഭ്യന്തരകാര്യങ്ങളിൽ‍ ഇടപെടരുത്

മാലിദ്വീപ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നാണ് ഇന്ത്യയ്ക്ക് നൽകിയിട്ടുള്ള താക്കീത്. മാലിദ്വീപിലെ നിലവിലെ സ്ഥിതിയിൽ പരസ്യ പ്രസ്താവനകള്‍ നടത്തുന്നതിൽ നിന്ന് ഇന്ത്യാ ഗവൺമെന്റ് വിട്ടുനിൽക്കണമെന്നും അബ്ദുള്ളാ യമീൻ സർക്കാർ ഇന്ത്യയ്ക്ക് നിർദേശം നൽകിയിരുന്നു. മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള വസ്തുുതകൾ വളച്ചൊടിക്കരുതെന്നും കഴിഞ്ഞ ദിവസം സർക്കാർ പ്രസ്താവനയിൽ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

 വസ്തുതകൾ വളച്ചൊടിക്കുന്നുവെന്ന് ആരോപണം

വസ്തുതകൾ വളച്ചൊടിക്കുന്നുവെന്ന് ആരോപണം

രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കെ ഇന്ത്യ മാലിദ്വീപിനെക്കുറിച്ചുള്ള വസ്തുുതകൾ‍ വളച്ചൊടിക്കുന്നുവെന്നാണ് മാലിദ്വീപ് ഉന്നയിക്കുന്ന ആരോപണം. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ 30 ദിവസത്തേയ്ക്ക് കൂടി അടിയന്തരാവസ്ഥ നീട്ടിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന ഇന്ത്യയുടെ പ്രതികരണമാണ് മാലിദ്വീപിനെ പ്രകോപിച്ചിട്ടുള്ളത്. വസ്തുുകളെ അവഗണിച്ച് ഇന്ത്യ യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുകയാണെന്നും മാലിദ്വീപ് ആരോപിക്കുന്നു. വസ്തുുകളെ അവഗണിച്ച് ഇന്ത്യ യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുകയാണെന്നും മാലിദ്വീപ് ആരോപിക്കുന്നു.

 സെപ്തംബറിൽ‍ തിരഞ്ഞ‍െടുപ്പ്

സെപ്തംബറിൽ‍ തിരഞ്ഞ‍െടുപ്പ്

മാലിദ്വീപിൽ അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് കൂട്ടി നീട്ടിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിരുന്നു. സെപ്തംബറിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് വഴിയൊരുക്കുമെന്ന സൂചനകളാണുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷന്റെ നീക്കത്തെ പ്രസിഡന്റ് അബ്ദുള്ളാ യമീൻ സ്വാഗതം ചെയ്തിട്ടുണ്ട്.

 ഇന്ത്യയുടെ ഇടപെടലിനോട് എതിർപ്പ്

ഇന്ത്യയുടെ ഇടപെടലിനോട് എതിർപ്പ്


മാലിദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് വിദേശകാര്യമന്ത്രാലയം ഇന്ത്യയ്ക്കെതിരെ ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുള്ളത്. മാലിദ്വീപ് ചരിത്രത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ടട്രങ്ങളോട് പ്രശ്നപരിഹാരത്തിനായി ഇടപെടൽ നടത്തുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് കൂടി

അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് കൂടി

മാലിദ്വീപിലെ അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് കൂടി നീട്ടിയതായി പ്രസിഡന്റ് അബ്ദുള്ള യമീനാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി ആദ്യവാരമാണ് നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 15 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് കൂടി നീട്ടിയതായുള്ള പ്രസിഡന്റിന്റെ പ്രഖ്യാപനം പുറത്തുവരുന്നത്. മാലിദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർ‍ന്ന് കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവാണ് സുപ്രീം കോടതി പരിഷ്കരിച്ചത്. എന്നാൽ ഇതുകൊണ്ടൊന്നും മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം ആയിരുന്നില്ല.

English summary
The Maldives has warned India against taking "any actions" that could hinder resolving the political crisis in the country, as New Delhi expressed its deep dismay over the extension of emergency in the island nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X