പുരുഷന്മാര്ക്കും വരുന്നു ഗര്‍ഭനിരോധന മരുന്ന്...
ന്യൂയോര്‍ക്ക്: ഗര്‍ഭനിരോധന ഗുളികകള്‍ എന്ന് കേട്ടാല്‍ സ്ത്രീകള്‍ കഴിക്കേണ്ട മരുന്ന് എന്ന് മാത്രമായിരുന്നു ഇത്രനാളും നാം കരുതി വച്ചിരുന്നത്. എന്നാല്‍ ആ രീതി പാടെ മാറാന്‍ പോവുകയാണ്. പുരുഷന്മാര്ക്കുളള ഗര്‍ഭനിരോധന മരുന്നും ഉടന്‍ വിപണിയിലെത്തുമെന്നാണ് വിവരം.
പുരുഷന്മാര്ക്കുള്ള ഈ മരുന്ന് പക്ഷേ കഴിക്കാനുള്ളതല്ല. കുത്തിവക്കാനുള്ളതാണ്. മൂന്ന് വര്‍ഷം കൊണ്ട് മരുന്ന് വിപണിയിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.

പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ ആയ വാസക്ടമിയുടെ അതേ പ്രക്രിയ തന്നെയാണ് ഈ ഇന്ജക്ഷന് മരുന്നും ചെയ്യുക. എന്നാല്‍ വാസക്ടമി പോലെയല്ല കാര്യം. താത്കാലിക പ്രവര്‍ത്തനം മാത്രമാണ്.
അമേരിക്കയിലെ പാര്സെമം ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. കുരങ്ങുകളിലും മുയലുകളിലും ഈ മരുന്ന് വിജയകരമായി പരീക്ഷിച്ചതായി ഇവര്‍ അവകാശപ്പെടുന്നുണ്ട്.
വാസല്‍ജെല്‍ എന്ന രാസവസ്തുവാണ് മരുന്നിലെ പ്രധാന ഘടകം. വൃഷണങ്ങളില്‍ നിന്ന് പുരുഷ ബീജങ്ങളുടെ പ്രയാണത്തെ തടഞ്ഞുനിര്‍ത്തുകയാണ് ഈ മരുന്ന് ചെയ്യുക. മരുന്നിന്റെ ഫലശേഷി നഷ്ടപ്പെടുന്നതോടെ കാര്യങ്ങള്‍ പഴയതുപോലെ ആവുകയും ചെയ്യും.
കുരങ്ങുകളിലും മുയലുകളിലും മാത്രം പരീക്ഷണം നടത്തിയതുകൊണ്ട് മരുന്ന് നേരിട്ട് ഉപയോഗിക്കാന്‍ പറ്റില്ലല്ലോ. പ്രത്യേകിച്ചും ഇങ്ങനെയുള്ള കാര്യങ്ങളില്‍... എന്തായാലും അടുത്ത വര്‍ഷം തന്നെ ഈ മരുന്ന് മനുഷ്യരിലും പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications