കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷന്‍മാര്‍ക്കും വരുന്നു ഗര്‍ഭനിരോധന മരുന്ന്...

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഗര്‍ഭനിരോധന ഗുളികകള്‍ എന്ന് കേട്ടാല്‍ സ്ത്രീകള്‍ കഴിക്കേണ്ട മരുന്ന് എന്ന് മാത്രമായിരുന്നു ഇത്രനാളും നാം കരുതി വച്ചിരുന്നത്. എന്നാല്‍ ആ രീതി പാടെ മാറാന്‍ പോവുകയാണ്. പുരുഷന്‍മാര്‍ക്കുളള ഗര്‍ഭനിരോധന മരുന്നും ഉടന്‍ വിപണിയിലെത്തുമെന്നാണ് വിവരം.

പുരുഷന്‍മാര്‍ക്കുള്ള ഈ മരുന്ന് പക്ഷേ കഴിക്കാനുള്ളതല്ല. കുത്തിവക്കാനുള്ളതാണ്. മൂന്ന് വര്‍ഷം കൊണ്ട് മരുന്ന് വിപണിയിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.

Needle

പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ ആയ വാസക്ടമിയുടെ അതേ പ്രക്രിയ തന്നെയാണ് ഈ ഇന്‍ജക്ഷന്‍ മരുന്നും ചെയ്യുക. എന്നാല്‍ വാസക്ടമി പോലെയല്ല കാര്യം. താത്കാലിക പ്രവര്‍ത്തനം മാത്രമാണ്.

അമേരിക്കയിലെ പാര്‍സെമം ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. കുരങ്ങുകളിലും മുയലുകളിലും ഈ മരുന്ന് വിജയകരമായി പരീക്ഷിച്ചതായി ഇവര്‍ അവകാശപ്പെടുന്നുണ്ട്.

വാസല്‍ജെല്‍ എന്ന രാസവസ്തുവാണ് മരുന്നിലെ പ്രധാന ഘടകം. വൃഷണങ്ങളില്‍ നിന്ന് പുരുഷ ബീജങ്ങളുടെ പ്രയാണത്തെ തടഞ്ഞുനിര്‍ത്തുകയാണ് ഈ മരുന്ന് ചെയ്യുക. മരുന്നിന്റെ ഫലശേഷി നഷ്ടപ്പെടുന്നതോടെ കാര്യങ്ങള്‍ പഴയതുപോലെ ആവുകയും ചെയ്യും.

കുരങ്ങുകളിലും മുയലുകളിലും മാത്രം പരീക്ഷണം നടത്തിയതുകൊണ്ട് മരുന്ന് നേരിട്ട് ഉപയോഗിക്കാന്‍ പറ്റില്ലല്ലോ. പ്രത്യേകിച്ചും ഇങ്ങനെയുള്ള കാര്യങ്ങളില്‍... എന്തായാലും അടുത്ത വര്‍ഷം തന്നെ ഈ മരുന്ന് മനുഷ്യരിലും പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍.

English summary
Researchers are developing a male birth control injection that will provide long-acting reversible contraception - and it is expected to be available as early as 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X