സെക്‌സ് റോബോട്ടുകള്‍ ബലാത്സംഗം ചെയ്യുമോ? പുരുഷ റോബോട്ടുകളെ കുറിച്ച് ആശങ്ക, അപ്പോൾ സ്ത്രീ റോബോട്ടുകൾ?

ലോകത്തെല്ലായിടത്തും ഉള്ള ഒരു തൊഴിലാണ് വേശ്യാവൃത്തി. അതില്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും ഉണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള തൊഴില്‍ മേഖല എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് പോലും.

എന്നാല്‍ അടുത്തിടെയായി വേശ്യാലയങ്ങളുടെ നിലനില്‍പിന് തന്നെ ഭീഷണിയാകുന്ന ചില കണ്ടുപിടിത്തങ്ങളാണ് ലോകത്ത് നടക്കുന്നത്. സെക്‌സ് ടോയ്‌സിനെ മറികടന്ന സെക്‌സ് റോബോട്ടുകളുടെ ആവിര്‍ഭാവം തന്നെ കാരണം. മനുഷ്യരെ വെല്ലും സെക്‌സ് റോബോട്ടുകളെ പലരും നിര്‍മിക്കുകയും ചെയ്തു. വേശ്യാലങ്ങളിലെ ലൈംഗിക തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകള്‍ വരുന്ന കാലം അധികമല്ലെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

സ്ത്രീ സെക്‌സ് റോബോട്ടുകള്‍ ആയിരുന്നു ആദ്യം ഉണ്ടാക്കിയത്. ഇപ്പോള്‍ പുരുഷ സെക്‌സ് റോബോട്ടുകളും തയ്യാറായിക്കഴിഞ്ഞു. കൃത്രിമ ബുദ്ധിയുടെ അടിസ്ഥാനത്തിലാണ് ഈ റോബോട്ടുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നത്. അപ്പോഴാണ് നിര്‍ണായകമായ ആ ചോദ്യം ഉയര്‍ന്നത്... ഒരു പുരുഷ റോബോട്ട് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്താല്‍ എന്ത് സംഭവിക്കും?

സിക്‌സ് പാക്ക് ഉള്ള റോബോട്ട്

സിക്‌സ് പാക്ക് ഉള്ള റോബോട്ട്

ഒരു സാധാരണ റോബോട്ട് ആയിരിക്കില്ല മാര്‍ക്കറ്റില്‍ ഇറങ്ങാന്‍ പോകുന്ന പുരുഷ സെക്‌സ് റോബോട്ട്. സംഗതി ഹോട്ട് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. സിക്‌സ് പാക്ക് ബോഡിയൊക്കെ ഉള്ള ഒരു മസില്‍മാന്‍ ആയിരിക്കും കക്ഷി! സാധാരണ മനുഷ്യന്‌റെ ജനനേന്ദ്രിയം പോലെ ഉള്ള ബയോണിക് ജനനേന്ദ്രിയം ആയിരിക്കും ഈ റോബോട്ടിനും ഉണ്ടായിരിക്കുക.

എട്ട് ലക്ഷത്തിനടുത്ത് വില

എട്ട് ലക്ഷത്തിനടുത്ത് വില

ചെറിയ വിലയ്‌ക്കൊന്നും ഈ റോബോട്ട് സ്വന്തമാക്കാന്‍ കഴിയും എന്ന് ആരും പ്രതീക്ഷിക്കണ്ട. എണ്ണായിരം പൗണ്ട് വില വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് ഏഴേ മുക്കാല്‍ ലക്ഷം രൂപ! കാലിഫോര്‍ണിയന്‍ കമ്പനിയായ റിയല്‍ബോട്ടിക്‌സ് ആണ് ഉത്പാദകര്‍. ഈ വര്‍ഷം തന്നെ പുരുഷ സെക്‌സ് റോബോട്ട് വിപണിയില്‍ എത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൃത്രിമ ബുദ്ധി

കൃത്രിമ ബുദ്ധി

അനക്കമില്ലാത്തതോ, അല്ലെങ്കില്‍ യന്ത്രം പോലെ ചലിക്കുന്നതോ ആയ ഒരു റോബോട്ട് ആയിരിക്കില്ല ഇത് എന്നാണ് ഉത്പാദകര്‍ പറയുന്നത്. ഒറ്റ നോട്ടത്തില്‍ മനുഷ്യനെ പോലെ തന്നെ ഇരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമ ബുദ്ധി) ഉപയോഗിച്ചായിരിക്കും റോബോട്ടിന്റെ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് തന്നെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഈ റോബോട്ടുകള്‍ക്ക് കഴിയുമത്രെ!

പെണ്‍ റോബോട്ടുകള്‍ക്കില്ലാത്ത കുഴപ്പം

പെണ്‍ റോബോട്ടുകള്‍ക്കില്ലാത്ത കുഴപ്പം

പെണ്‍ സെക്‌സ് റോബോട്ടുകള്‍ വിപണിയില്‍ ഇറങ്ങിയിട്ട് കുറച്ച് കാലമായി. പലരും അത് ഉപയോഗപ്പെടുത്തുന്നും ഉണ്ട്. എന്നാല്‍ അന്നൊന്നും ഇല്ലാത്ത ഒരു പ്രശ്‌നം ആണ് ഇപ്പോള്‍ പുരുഷ സെക്‌സ് റോബോട്ടുകളുടെ കാര്യത്തില്‍ ചര്‍ച്ചയാകുന്നത്. ഒരുപക്ഷേ, നിയമപരമായ ഒരുപാട് വ്യവഹാരങ്ങളിലേക്ക് കൂടി ഇത് നീങ്ങാന്‍ ഇടയുണ്ട്.

ബലാത്സംഗം നടക്കുമോ?

ബലാത്സംഗം നടക്കുമോ?

പുരുഷ സെക്‌സ് റോബോട്ട് ഏതെങ്കിലും സ്ത്രീകളെ ബലാത്സംഗം ചെയ്യുമോ എന്നാണ് ചോദ്യം. കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ട് അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയാനും പറ്റില്ല. അങ്ങനെ വന്നാല്‍ ആര്‍ക്കെതിരെ ആയിരിക്കും കേസ് എടുക്കുക എന്നതാണ് പ്രശ്‌നം? റോബോട്ടിനെതിരെ കേസ് എടുത്തിട്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?

പണി റോബോട്ടിനല്ല...

പണി റോബോട്ടിനല്ല...

റോബോട്ടുകള്‍ക്ക് എന്തായാലും സ്വന്തമായ ആഗ്രഹങ്ങള്‍ ഒന്നും ഉണ്ടാവില്ല. പ്രോഗ്രാം ചെയ്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് അവ ചെയ്യുക. അപ്പോള്‍ ഒരു പുരുഷ സെക്‌സ് റോബോട്ട് ഒരു സ്ത്രീയെ സ്വന്തം ഇഷ്ടപ്രകാരം ബലാത്സംഗം ചെയ്യാനുള്ള ഒരു സാധ്യതയും ഇല്ല. അങ്ങനെ ചെയ്യണമെങ്കില്‍ ആ റോബോട്ടിനെ അത്തരത്തില്‍ പ്രോഗ്രാം ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് പ്രോഗ്രാം ചെയ്ത ആള്‍ തന്നെ ആയിരിക്കും കുറ്റക്കാരന്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇന്ത്യയില്‍ എപ്പോള്‍

ഇന്ത്യയില്‍ എപ്പോള്‍

ഇന്ത്യയില്‍ വേശ്യാവൃത്തി നിയമ വിധേയം ആണെങ്കിലും ഒരുപാട് നിയമക്കുരുക്കുകള്‍ ഉണ്ട്. അതിലും അപ്പുറമാണ് സെക്‌സ് ടോയ്‌സിന്റെ കാര്യം. ഇതുവരെ സെക്‌സ് ടോയ്‌സ് ഇന്ത്യയില്‍ നിയമ വിധേയം ആക്കിയിട്ടില്ല. അതുകൊണ്ട് തന്നെ സെക്‌സ് റോബോട്ടുകള്‍ അടുത്ത കാലത്തൊന്നും ഇന്ത്യയില്‍ എത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അനധികൃതമായി ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ സെക്‌സ് റോബോട്ടുകള്‍ എത്തിയിട്ടില്ല എന്ന് പറയാനും സാധിക്കില്ല.

വിവാദങ്ങള്‍ക്ക് കുറവില്ല

വിവാദങ്ങള്‍ക്ക് കുറവില്ല

സെക്‌സ് റോബോട്ട് എന്ന ആശയം വന്നപ്പോള്‍ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സ്ത്രീകള്‍ക്ക് പകരം എന്ന രീതിയില്‍ അവതരിപ്പിച്ചതിനെതിരെ ആയിരുന്നു പ്രതിഷേധം. സ്ത്രീ ശരീരത്തെ ചരക്കുവത്കരിക്കുന്നതിന് തുല്യമാണ് ഇത് എന്നും ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ പൊതുവേ സെക്‌സ് റോബോട്ടുകളോട് അനുകൂല നിലപാടാണ് പുരുഷന്‍മാര്‍ സ്വീകരിക്കുന്നത്. പല സ്ത്രീകളും ഇത് സംബന്ധിച്ച് തുറന്ന് പറയാന്‍ തയ്യാറല്ല എന്നതും വേറെ കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+