കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേറിയ മരുന്ന് യുഎസ്സിനും വേണ്ട... പരീക്ഷണം പാളി, ഉപയോഗിച്ചാല്‍ സംഭവിക്കുന്നത്, മുന്നറിയിപ്പ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണവൈറസിന് ഗെയിം ചേഞ്ചറാവുമെന്ന് കരുതിയ ഹൈഡ്രോക്‌സിക്‌ളോറോക്വീന്‍ അമേരിക്കയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗികള്‍ മരിക്കാനുള്ള സാധ്യത ഈ മരുന്ന് ഉപയോഗിക്കുമ്പോള്‍ കൂടുതലാണെന്ന് യുഎസ് വെറ്ററന്‍സ് ആശുപത്രികള്‍ പറയുന്നു. കോവിഡിനെതിരെ ഈ മരുന്ന് ഗുണം ചെയ്യില്ലെന്നാണ് യുഎസ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇവരുടെ നിരീക്ഷണത്തില്‍ അപകടസാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ ട്രംപിനെ തള്ളേണ്ട അവസ്ഥയിലാണ് ഇവര്‍. അമേരിക്കക്കാര്‍ ഈ മരുന്ന് ഉപയോഗിക്കണമെന്ന് നേരത്തെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് ഭീഷണിയുടെ സ്വരത്തിലാണ് ഈ മരുന്ന് ട്രംപ് വാങ്ങിയത്.

1

വൈറ്റ് ഹൗസ് ആന്റണി ഫൗസി അടക്കമുള്ളവര്‍ ഈ മരുന്നിനെ ഇതിവരെ അംഗീകരിച്ചിട്ടില്ല. ലോകാരോഗ്യ സംഘടനയും ഇത് ഫലപ്രദമാണെന്ന് പറഞ്ഞിട്ടില്ല. നേരത്തെ ചൈനയില്‍ നടന്ന പരീക്ഷണത്തിലും മലേറിയ മരുന്ന് വലിയ സൈഡ് എഫക്ടുകള്‍ ഉണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യ ഈ മരുന്നിനെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. ഐസിഎംആര്‍ മലേറിയ മരുന്ന് ചികിത്സയ്ക്കായി ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഫ്രാന്‍സിലും ബ്രസീലും ഈ മരുന്ന് ഉപയോഗിച്ചവര്‍ മരിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചില അനുകൂല ഫലം ഉണ്ടായത് കൊണ്ട് ഈ മരുന്ന് പലരാജ്യങ്ങളിലും ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

97 രോഗികളിലാണ് വെറ്ററന്‍സ് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ മലേറിയ മരുന്ന് ഉപയോഗിച്ചത്. ഇതില്‍ 28 ശതമാനം രോഗികളും മരിച്ചു. മരണശതമാനം 11 ആണ്. മരുന്ന് നല്‍കാതിരുന്ന 158 രോഗികളേക്കാള്‍ കൂടിയ നിരക്കാണിത്. മലേറിയ മരുന്നും ഒപ്പം ആന്റിബയോട്ടിക്കായ അസിത്രോമൈസിനും സമം ചേര്‍ത്ത് നല്‍കിയപ്പോള്‍ മരണനിരക്ക് 22 ശതമാനമായിരുന്നു. ഇത് 113 രോഗികളിലാണ് പരീക്ഷിച്ചത്. അതേസമയം ഈ പരീക്ഷണ ഫലം ഇതുവരെ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് ഔദ്യോഗികമായ പരീക്ഷണം അല്ലായിരുന്നുവെന്നാണ് സൂചന. വിഎ സെന്ററുകളില്‍ 368 പേര്‍ രോഗബാധിതരായി എത്തിയിരുന്നു. ഇവരില്‍ ഡിസ്ചാര്‍ജ് ആയവരും മരിച്ചവരും ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കൊറോണവൈറസിനെതിരെ നിലവില്‍ വാക്‌സിന്‍ ഒന്നുമില്ല. അതുകൊണ്ട് അപകടകാരിയാണ്. എന്നാല്‍ മലേറിയ മരുന്ന് നല്‍കുന്നതിലൂടെ മരണസാധ്യത ഇരട്ടിയായി വര്‍ധിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശ്വാസ തടസ്സമുള്ളവര്‍ക്ക് ഈ മരുന്ന് നല്‍കുന്നതിലൂടെ ഒരു മാറ്റവും ഉണ്ടാവുന്നില്ല. മരുന്ന് ഉപയോഗിച്ചവരില്‍ വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി 13 ശതമാനാണ്. എന്നാല്‍ വെറും ഐസിയുവില്‍ മാത്രം പ്രവേശിച്ചവരും മരുന്ന് ഉപയോഗിക്കാത്തവരിലും ഇത് 14 ശതമാനം മാത്രമാണ്. അതുകൊണ്ട് മാറ്റങ്ങളൊന്നും പ്രകടമല്ല. മലേറിയ മരുന്നിന് വില കുറവായത് കൊണ്ടാണ് ഇത് യുഎസ്സില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.

English summary
maleria drug failed to produce results in america
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X