മാലിയില്‍ തീവ്രവാദി ആക്രമണം: 5പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ബമാക്കോ: മാലി തലസ്ഥാനമായ ബമാക്കോയില്‍ ജിഹാദി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബമാക്കോയിലെ റാഡിസ്സണ്‍ ബ്ലൂ ഹോട്ടലിനു നേരെ വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്.
ഹോട്ടലിന്റെ ഏഴാം നിലയില്‍ നിന്നും കോറിഡോറിലേക്കായിരുന്നു തീവ്രവാദികള്‍ വെടിവെയ്പ്പ് നടത്തിയത്. 24 മണിക്കൂര്‍ ആക്രമണം നീണ്ടുനിന്നു.

വെടിവെയ്പിനിടയില്‍ തീവ്രവാദികള്‍അള്ളാഹു അക്ബര്‍ എന്ന് ഉരുവിട്ടിരുന്നതായി ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല












Click it and Unblock the Notifications