എബോള പടരുന്നു, മാലിയില്‍ 343 പേര് നിരീക്ഷണത്തില്‍
ബമാകോ: ആഫ്രിക്കയില്‍ എബോള വൈറസിന്റെ പിടിയില്‍ കൂടുതല്‍ പേര് അകപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ രാജ്യമായ മാലയില്‍ നാല് പേര്‍ക്ക് കൂടെ എബോള വൈറസ് ബാധിച്ചതായി സ്ഥിരീകതരിച്ചു.
മാലയിലെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ ബമാകോയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി വരുകയായിരുന്നു. രോഗ ബാധിതരുമായി ഇടപഴകിയ 343 ആളുകള്‍ മാലി അധികൃതരുടെ നിരീക്ഷണത്തിലാണ്.

രോഗം കൂടുതല്‍ പേരിലേക്കു പകരാതെയിരിക്കാന്‍ മാലി സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്കി. രോഗികളുമായി ഇടപഴകുന്നവര്‍ക്കു വൈദ്യ പരിശോധന നടത്തണമെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
അതേ സമയം, പശ്ചിമ ആഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോള രോഗത്തില്‍ നിന്നു തങ്ങള്‍ വിമുക്തരായതായി കോംഗോ പ്രഖ്യാപിച്ചു. 42 ദിവസത്തിനിടെ പുതിയ രോഗബാധയൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് എബോള വിമുക്ത പ്രഖ്യാപനം നടത്തിയതെന്നു കോംഗോ ആരോഗ്യമന്ത്രി ഫെലിക്സ് കബാംഗേ നുംബി പറഞ്ഞു.
എന്നാല്‍ പ്രഖ്യാപനത്തിനര്‍ഥം എബോള ഭീതി പൂര്‍ണമായും തുടച്ചുനീക്കിയെന്നല്ലെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുമെന്നും അദ്ദേഹം പറയുന്നു. എബോളയില്‍ കോംഗോയില്‍ 49 പേര്‍ക്കാണു ജീവന് നഷ്ടമായത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications