കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോള പടരുന്നു, മാലിയില്‍ 343 പേര്‍ നിരീക്ഷണത്തില്‍

  • By Aswathi
Google Oneindia Malayalam News

ബമാകോ: ആഫ്രിക്കയില്‍ എബോള വൈറസിന്റെ പിടിയില്‍ കൂടുതല്‍ പേര്‍ അകപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ രാജ്യമായ മാലയില്‍ നാല് പേര്‍ക്ക് കൂടെ എബോള വൈറസ് ബാധിച്ചതായി സ്ഥിരീകതരിച്ചു.

മാലയിലെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ ബമാകോയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി വരുകയായിരുന്നു. രോഗ ബാധിതരുമായി ഇടപഴകിയ 343 ആളുകള്‍ മാലി അധികൃതരുടെ നിരീക്ഷണത്തിലാണ്.

mali-tries-trace-343-contacts-second-ebola-wave

രോഗം കൂടുതല്‍ പേരിലേക്കു പകരാതെയിരിക്കാന്‍ മാലി സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രോഗികളുമായി ഇടപഴകുന്നവര്‍ക്കു വൈദ്യ പരിശോധന നടത്തണമെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

അതേ സമയം, പശ്ചിമ ആഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോള രോഗത്തില്‍ നിന്നു തങ്ങള്‍ വിമുക്തരായതായി കോംഗോ പ്രഖ്യാപിച്ചു. 42 ദിവസത്തിനിടെ പുതിയ രോഗബാധയൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് എബോള വിമുക്ത പ്രഖ്യാപനം നടത്തിയതെന്നു കോംഗോ ആരോഗ്യമന്ത്രി ഫെലിക്‌സ് കബാംഗേ നുംബി പറഞ്ഞു.

എന്നാല്‍ പ്രഖ്യാപനത്തിനര്‍ഥം എബോള ഭീതി പൂര്‍ണമായും തുടച്ചുനീക്കിയെന്നല്ലെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുമെന്നും അദ്ദേഹം പറയുന്നു. എബോളയില്‍ കോംഗോയില്‍ 49 പേര്‍ക്കാണു ജീവന്‍ നഷ്ടമായത്.

English summary
Mali is trying to trace as many as 343 people linked to confirmed and probable Ebola victims in an effort to control its second Ebola outbreak, health officials said on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X