കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

19കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു: 80കാരനായ കാമുകന് 18 വര്‍ഷം തടവ്

  • By Aswathi
Google Oneindia Malayalam News

ലണ്ടന്‍: പത്തൊമ്പത്കാരിയായ കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിച്ച 80കാരന് പതിനെട്ട് വര്‍ഷം തടവ് ശിക്ഷ. 19 കാരിയായ വിക്കി ഹോഴ്‌സ്മാനെതിരെ ആസിഡ് ആക്രമണം നടത്തിയതിന് ബ്രിട്ടനിലെ മിഡ്‌ലാന്റസ് സ്വദേശിയായ മുഹമ്മദ് റഫീഖിനാണ് 18 വര്‍ഷം തടവ്.

യുവതിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. വാതില്‍ തുറന്ന ഉടന്‍ തന്നെ യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ശരീരത്തില്‍ ഉടനീളം പൊള്ളലേറ്റ യുവതി അഞ്ച് ദിവസം അത്യാസന്ന നിലയിലായിരുന്നു. മികച്ച ചികിത്സ ലഭിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും മുഖം വികൃതമായ നിലയിലാണ്.

acid

അടുത്തകാലത്ത് ജയിലില്‍നിന്നിറങ്ങിയ സ്റ്റീവന്‍ ഹോംസ്, നിരവധി കേസുകളില്‍ പ്രതിയായ ഷാനന്‍ ഹീപ്‌സ് എന്നിവരുടെ സഹായത്തോടെയാണ് ആസിഡ് ആക്രമണം നടത്തിയത്. മൂവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ വോള്‍വര്‍ ഹാംറ്റണ്‍ കോടതി കൂട്ടുപ്രതികള്‍ക്ക് 14 വര്‍ഷത്തെ തടവും പിഴയുമാണ് വിധിച്ചത്.

മാതാപിതാക്കളുടെ മരണശേഷമാണ് യുവതിയും 80 കാരനായ മുഹമ്മദ് റഫീഖും തമ്മില്‍ അടുപ്പമായത്. എന്നാല്‍, പിന്നീട് ബന്ധത്തില്‍ ഉലച്ചിലുകളുണ്ടായി. റഫീഖിനെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് കേസ്.

English summary
A jealous pensioner who organised a horrific revenge acid attack on his teenage ex-girlfriend has been jailed for 18 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X